/sathyam/media/post_attachments/DuMHB2C52uzMgfzcVnn3.jpg)
ആലപ്പുഴ വൈഎംസിഎയില്‍ ഡ്യുറോഫ്‌ളെക്‌സ്-കേരള സ്റ്റേറ്റ് ആന്‍ഡ് ഇന്റര്‍ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു. മൈക്കിള്‍ മത്തായി, പത്മജ എസ്. മേനോന്‍, ഡോ.ബിച്ചു എക്‌സ്. മലയില്‍, പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ, വി.ജി വിഷ്ണു, റോണി മാത്യു, കൃഷ്ണന്‍ വേണുഗോപാല്‍, സുനില്‍ മാത്യു ഏബ്രഹാം തുടങ്ങിവര്‍ സമീപം
ആലപ്പുഴ: കേരളത്തിലെ സ്‌കൂളുകളില്‍ ടേബിള്‍ ടെന്നിസ് കളി പ്രോത്സാഹിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നു കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ. ഡ്യുറോഫ്‌ളെക്‌സ്-കേരള സ്റ്റേറ്റ് ആന്‍ഡ് ഇന്റര്‍ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് വൈഎംസിഎ എന്‍.സി.ജോണ്‍ മെമ്മോറിയല്‍ ടേബിള്‍ ടെന്നിസ് അരീനയില്‍ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും ഏകാഗ്രതയ്ക്കും ഏറെ പ്രയോജനപ്പെടുന്ന ടേബിള്‍ ടെന്നിസ് കളി വിദ്യാലയങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ എല്ലാ സ്‌കുളുകളിലും ടേബിള്‍ ടെന്നിസ് ടേബിള്‍ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കണമെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) സീനിയര്‍ വൈസ് പ്രസിഡന്റും ടേബിള്‍ ടെന്നിസ് ഓഫ് കേരള (ടിടിഎകെ) പ്രസിഡന്റുമായ പത്മജ എസ്. മേനോന്‍ അഭ്യര്‍ഥിച്ചപ്പോഴാണ് മന്ത്രിയുടെ ഉറപ്പ്. പി.പി ചിത്തരഞ്ജൻ എംഎൽഎ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു എന്നിവർ മുഖ്യാതിഥികളായി.
ടേബിള്‍ ടെന്നിസ് അക്കാഡമികളില്‍ രാജ്യാന്തര നിലവാരത്തിലുള്ള കോച്ചിംഗ് ഉറപ്പുവരുത്താന്‍ വിദഗ്ദ്ധ കോച്ചുമാരുടെ സേവനം ലഭ്യമാക്കുമെന്നു ടിടിഎകെ ഹോണററി സെക്രട്ടറി മൈക്കിള്‍ മത്തായി ചൂണ്ടിക്കാട്ടി. ദേശീയ തലത്തിലുള്ള മത്സരങ്ങള്‍ക്കു സംസ്ഥാനം വേദിയാക്കും. അതു വിനോദസഞ്ചാര വികസനത്തിനും അവസരമൊരുക്കും.