അമ്മയുടെ പക്കല്‍ ഏല്‍പ്പിച്ച എടിഎം കാര്‍ഡ് ആക്രിസാധനത്തിൽ പെട്ടു: പിൻനമ്പർ പുറമെ എഴുതി, പ്രവാസിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിയത് ലക്ഷങ്ങള്‍

New Update

publive-image

ചെങ്ങന്നൂർ: പ്രവാസിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ മോഷ്ടിച്ച തെങ്കാശി സ്വദേശി അറസ്റ്റില്‍. തെങ്കാശി സ്വദേശി ബാലമുരുകന്‍ ആണ് പോലീസ് പിടിയിലായത്. പ്രതിയില്‍ നിന്നും 6 ലക്ഷത്തോളം രൂപ പോലീസ് കണ്ടത്തെിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ് പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ സിഐ എ.സി വിപിന്‍, എസ്‌ഐ ബാലാജി എന്നിവര്‍ അടങ്ങിയ സംഘമാണ് ബാലമുരുകനെ പിടികൂടിയത്.

Advertisment

സംഭവം ഇങ്ങനെ, പ്രവാസിയായ ഷാജി അമ്മയുടെ പക്കല്‍ ഏല്‍പിച്ച എടിഎം കാര്‍ഡ് ചെങ്ങന്നൂരിലെ ആക്രി കടയില്‍ നിന്നാണ് ബാലമുരുകന് ലഭിച്ചത്. വീട്ടിലെ ആക്രി സാധനങ്ങള്‍ വിറ്റതിനിടയില്‍ അബദ്ധത്തില്‍ എടിഎം കാര്‍ഡും ഉള്‍പ്പെട്ടു. പിന്‍ നമ്പര്‍ മറന്നുപോകാതെ ഇരിക്കാന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നു.

ഇതോടെ ബാലമുരുകന് വലിയ അത്ഭുതങ്ങള്‍ കാണിക്കാതെ തന്നെ പണം പിന്‍വലിക്കാന്‍പറ്റി. പണം നഷ്ടപ്പെട്ടത്തോടെ ഉടമ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. രാജ്യത്തെ 61 എടിഎമ്മുകളില്‍ നിന്നാണ് 6 ലക്ഷം പിന്‍വലിച്ചത്.

Advertisment