/sathyam/media/post_attachments/pIWHxh5MyxDObkbOKaXx.jpg)
പൂച്ചാക്കൽ:അതിദരിദ്രകുടുംബങ്ങളെ സഹായിക്കുവാൻ ആവിഷ്ക്കരിച്ച പദ്ധതിയായ 'ചിൽഡ്രൻ ഫോർ ആലപ്പി'യിൽ മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിലെ കുട്ടികളും പങ്കാളികളായി. കുട്ടികൾ സമാഹരിച്ച വീട്ടു സാധനങ്ങളും, വിഭവങ്ങളും സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കുട്ടികൾ തന്നെ വിതരണം ചെയ്തു.
സ്കൂളിന് സമീപപ്രദേശത്തെ പത്ത് നിർധന കുടുംബങ്ങൾ വിഭവങ്ങൾ ഏറ്റുവാങ്ങി. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥി പ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു വിതരണം. എല്ലാ മാസവും ആദ്യ തിങ്കളാഴ്ചകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കഴിയുന്ന വിധം സാധനങ്ങൾ എത്തിക്കുകയും നിർധന കുടുബങ്ങൾക്ക് കൈമാറുന്നതുമാണ്.
കളക്ടർ വി.ആർ. കൃഷ്ണതേജ ആവിഷ്കരിച്ച പദ്ധതിയാണ് ഒരു പിടി നന്മ എന്ന ഈ പദ്ധതി. സ്കൂൾ മാനേജർ റവ.ഫാ. ആൻ്റോച്ചൻ മംഗലശ്ശേരി സി.എം.ഐ. പ്രധാന അധ്യാപിക എലിസബത്ത് പോൾ, വാർഡ് മെമ്പർ ബി.ഷിബു പി.ടി.എ.പ്രസിഡൻറ് പി.ആർ.സുമേരൻ, ഗ്രാമപഞ്ചായത്ത് വി.ഇ.ഒ മാരായ സാദിഖ്.എ, പ്രതീഷ്.പി, സ്റ്റാഫ് സെക്രട്ടറി സിൽവിയാമ്മ ജേക്കബ്, സീനിയർ അസിസ്റ്റൻറ് റെജി എബ്രാഹം, 'ഒരു പിടി നന്മ' സ്കൂൾ തല അധ്യാപക കോർഡിനേറ്റർ ബിനു.കെ.ജോസഫ്, സ്കൂൾ തല സ്റ്റുഡന്റ് കോർഡിനേറ്റർ സച്ചിൻ വർഗീസ് എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us