Advertisment

എച്ച്‌യുഐഡി; ചെറുകിട സ്വർണ്ണ വ്യാപാരികളുടെ ആശങ്ക മാറ്റണം - എ.എം ആരിഫ് എംപി

New Update

publive-image

Advertisment

ഓൾ കേരള ഗോൾഡ് ആൻ്റ്സിൽ വർ മർച്ചൻ്റ്സ് അസോസിയേഷൻ എച്ച്‌യുഐഡി സംബന്ധിച്ച് വ്യാപാരികളുടെ ആശങ്ക എ.എം ആരിഫ് എം.പി.യെ ബോധിപ്പിക്കുന്നു ഉനൈസ് ഹമീദ് എച്ച് ഷൗക്കത്ത്, നസീർ പുന്നക്കൽ' കെ.നാസർ എന്നിവർ സമീപം

ആലപ്പുഴ: സ്വർണ്ണ വ്യാപാര മേഖലയിൽ കേന്ദ്ര സർക്കാർ ഏപ്രിൽ ഒന്നു മുതൽ ഏർപ്പെടുത്തുന്ന എച്ച്‌യുഐഡി നടപ്പിലാക്കുന്നതിന് മുമ്പ് ബിഐഎസ് ജില്ലാ ടിസ്ഥാനത്തിൽ വ്യാപാരികളെ പങ്കെടുപ്പിച്ച് ശരിയായ അവബോധം നൽകണമെന്ന് എ.എം ആരിഫ് എം.പി. ആവശ്യപ്പെട്ടു.

നിയമം നടപ്പിലാക്കുന്നതിന് ആറ് മാസ സമയം അനുവധിക്കണമെന്ന് കേന്ദ്ര ഗവണ്മെൻ്റിനോട് ആവശ്യപ്പെടും. എച്ച്‌യുഐഡി സംബന്ധിച്ച തിരിച്ചറിവ് ചെറുകിട വ്യാപാരികൾക്കിടയിൽ ലഭിച്ചിട്ടില്ല. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ല കമ്മറ്റി ഇത് സംബന്ധിച്ച് നൽകിയ വിവരണത്തിൻ്റെ അടിസ്ഥാനത്തിലാണ് എം.പി.യുടെ പ്രതികരണം.

ജില്ല പ്രസിഡൻ്റ് നസീർ പുന്നക്കൽ, സെക്രട്ടറി കെ.നാസർ, ടൗൺ സെക്രട്ടറി ഉനൈസ് ഹമീദ്, എച്ച്.ഷൗക്കത്ത് എന്നിവർ ചേർന്നാണ് സ്വർണ്ണ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ എം.പി.യെ ബോധിപ്പിച്ചത്.

Advertisment