രമണി ഗിരി അൻസേരയുടെ ചിത്ര പ്രദർശനത്തിന് ആലപ്പുഴ ലളിതകലാ അക്കാഡമിയിൽ തുടക്കമായി

New Update

publive-image

Advertisment

അൻസേര സ്ക്കൂൾ ഓഫ് ആർട്സിൻ്റെ നേതൃത്വത്തിൽ ലളിതകല അക്കാഡമിയിൽ ആരംഭിച്ച രമണി ഗിരി അൻസേരയുടെ ചിത്രപ്രദർശനം ജില്ല ഒളിപിക്ക് അസോസിയേഷൻ പ്രസിഡൻ്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരി ആലപ്പുഴ പൂന്തോപ്പ് സ്വദേശിനി രമണി ഗിരി അൻസേര 73 -ാമത് വയസിൽ 73 ചിത്രങ്ങൾ വരച്ച് ആലപ്പുഴ ലളിതകലാ അക്കാഡമിയിൽ പ്രദർശനത്തിലെത്തിച്ചു. ഭർത്താവ് പ്രശസ്തനായ ചിത്രകാര കാരൻ അൻസേരയാണ്. ചിത്രകലയിൽ ഒരു താല്പര്യം ഇല്ലാതിരുന്ന രമണിയുടെ മക്കളും ചിത്രകലയിൽ മികവ് പുലർത്തി.

ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ചു വിശ്രമജീവിതത്തിനിടയിൽ കൊച്ചുമക്കൾ ചിത്രം വരച്ച് നൽകാൻ ആവശ്യപ്പെടുകയും അവർ പറയുന്ന ചിത്രങ്ങൾ വരച്ച് നൽകുകയും ചെയ്തു. കൊച്ചുമക്കളിൽ നിന്ന് ലഭിച്ച പിന്തുണയാണ് 73 മത് വയസ്സിൽ 73 ചിത്രങ്ങൾ വരച്ച് പ്രദർശനത്തിലെത്തിക്കാൻ കഴിഞ്ഞതെന്ന് രമണി ഗിരി പറഞ്ഞു.

ജില്ലാ കലക്ടർ ആയിരുന്ന വി.ആർ.കൃഷ്ണ തേജക്ക് രമണി വരച്ച് നൽകിയ ചിത്രം കലക്ടറുടെ പ്രശംസക്ക പിടിച്ചുപറ്റി. രമണിയുടെ ചിത്രരചനക്ക് മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും പിന്തുണ ലഭിച്ചതോടെ താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തണമെന്ന ആഗ്രഹ സഫലീകരണത്തിലാണ് രമണി.

ഭർത്താവും ചിത്രകാരനുമായ അൻസേരയുടെ നാമത്തിൽ ആരംഭിച്ച അൻസേര സ്ക്കൂൾ ഓഫ് ആർട്സിൻ്റെ ബാനറിൽ ആരംഭിച്ച പ്രദർശനം ഏപ്രിൽ 5 വരെ തുടരും. ചിത്രപ്രദർശനം ജില്ല ഒളിപിക് അസോസിയേഷൻ പ്രസിഡൻ്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു.

മാവേലിക്കര രാജാ രവിവർമ്മ സ്ക്കൂൾ ഓഫ് ഫൈൻ ആർട്സ് ലക്ച്ചർ ലിൻസി സാമുവൽ, ചിത്രകാരൻ കെ.മോഹൻകുമാർ, സായ് ശ്രീധർ കുറ്റുവേലി, കൗൺസിലർ പി.രതീഷ്, മോണിങ്ങ് സ്റ്റാർ ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ വൈസ് പ്രിൻസിപ്പൾ ഷൈനി മൈക്കിൾ, സെൻ്റ് ജോസഫ്സ് കോളേജ് അസി.പ്രൊഫ. മേരി റിയ ഡിക്കോത്ത്, ചിത്രകലാ അദ്ധ്യാപകരായ മഞ്ജു ബിജുമോൻ, ഡെൽഫിൻ ജോണി, അദ്ധ്യാപിക അവാർഡ് ജേതാവ് ആസിഫ ഖാദർ, കൂറ്റുവേലി അനിൽകുമാർ, കാർട്ടൂണിസ്റ്റും രമണിയുടെ മകനുമായ രാകേഷ് അൻസേര എന്നിവർ പ്രസംഗിച്ചു.

Advertisment