സ്വർണാഭരണങ്ങളിൽ എച്ച്‍യുഐഡി ഹാൾമാർക്ക്: 3 മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഹൈക്കോടതി

New Update

publive-image

Advertisment

ആലപ്പുഴ: സ്വർണാഭരണങ്ങളിൽ എച്ച്‌യുഐഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. എച്ച്‌യുഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ നാളെ മുതൽ വിൽക്കാവൂ എന്നായിരുന്നു നിർദ്ദേശം.

ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. സംസ്ഥാന ട്രഷറർ അഡ്വ,എസ്.അബ്ദുൽ നാസറാണ് ഹർജിക്കാരൻ. നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം.

Advertisment