ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ അക്ഷയ തൃതീയ സ്വർണോത്സവം ഏപ്രിൽ 22, 23 തിയ്യതികളിൽ ആഘോഷിക്കുന്നു

New Update

publive-image

ആലപ്പുഴ:ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ
അക്ഷയതൃതീയ, കേരളത്തിലെ സ്വർണ വ്യാപാരികൾ സ്വർണോത്സവമായി ആഘോഷിക്കുന്നു. ജ്യോതിശാസ്ത്ര പ്രകാരം ഇത്തവണത്തെ അക്ഷയതൃതീയ മുഹൃത്തം 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാലാണ് 2 ദിവസമായി ആഘോഷിക്കുന്നത്.

Advertisment

എല്ലാ സർണ വ്യാപാര സ്ഥാപനങ്ങളും സ്വർണോൽസവത്തിൽ പങ്കെടുക്കുന്നുണ്ട്. പുതിയ സ്റ്റോക്കുകളും ലൈറ്റ് വെയിറ്റ് ആഭരണങ്ങളും എല്ലാ ഷോറൂമുകളിലും എത്തിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തിൽ 5 ലക്ഷം കുടുംബങ്ങൾ കേരളത്തിലെ സ്വർണാഭരണശാലകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയൊരു ആഘോഷമായി ഇത്തവണ അക്ഷയ തൃതീയ മാറും. സ്വർണക്കടകളെല്ലാം പൂക്കളും അക്ഷയതൃതീയ പോസ്റ്ററുകളും കൊണ്ട് അലങ്കരിക്കും. അക്ഷയതൃതീയ സ്വർണോൽസവം വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഓർ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

Advertisment