ഫ്ളോറിഡ: - ജൂലൈ 31 മുതലുള്ള ഒരാഴ്ചയ്ക്കുള്ളിൽ മൂന്നുതവണയാണ് ഫ്ളോറിഡയിലെ ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ പുതിയ റിക്കാർഡ് സ്ഥാപിച്ചത്. സി ഡി സി യുടെ കണക്കനുസരിച്ച് ശനിയാഴ്ച മാത്രം 23903 രോഗികളിൽ കോവിഡ് സ്ഥിരീക രിച്ചപ്പോൾ ഫ്ളോറിഡയിലെ ആഗസ്റ്റ് 6 വരെയുള്ള കോവി ഡ് രോഗികളുടെ എണ്ണം 2725450 ആയി ഉയർന്നു.
/sathyam/media/post_attachments/hpCB8Ew5BztIMGacU1Z3.jpg)
ശനിയാഴ്ച ആശുപത്രിയിൽ 13348 പേരെയാണ് പ്രവേശിപ്പിച്ചത്. ശനിയാഴ്ച 19 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചപ്പോൾ സംസ്ഥാനത്തെ മാത്രം മരണ സംഖ്യ 39696 ആയി. ഈ കണക്കുകൾ ശനിയാഴ്ച സി ഡി സി ഔദ്യോഗികമായി പുറത്തുവിട്ടതാണ്.ജൂലൈ 31 മുതൽ സംസ്ഥാനത്ത് ഏകദിന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാ ണ്.21683 പേർ. വ്യാഴാഴ്ച 22783 പേർ..
ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസിന്റെ കണക്കനുസരിച്ച് തുടർച്ച യായി ഒരാഴ്ചയിൽ 6 ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടവരുടെ എണ്ണത്തിൽ റിക്കാർഡ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ആഗസ്റ്റ് 7 വരെ അമേരിക്കയിൽ കോവിഡ് മൂലം 620404 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us