പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ്ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാല്പതാം ചരമദിനവും "സ്നേഹസ്പർശം" ഭവന നിർമ്മാണ പദ്ധതി സമർപ്പണവും ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീൻഡ്രലിൽ

New Update

publive-image

ഹൂസ്റ്റണ്‍:പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയിരുന്ന ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണ നിലനിർത്തുവാൻ വേണ്ടി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ "സ്നേഹസ്പർശം" ഭവന നിർമ്മാണ പദ്ധതിയിലൂടെ 10 ഭവനങ്ങൾ നിർമ്മിച്ച്‌ നൽകുവാനുള്ള ക്രമീകരണം ആരംഭിച്ചിരിക്കുന്നു.

Advertisment

2022 ജൂലൈയിൽ ഈ ഭാവന നിർമാണ പദ്ധതിപൂർത്തീകരിക്കുവാനായിട്ടാണ് ആഗ്രഹിക്കുന്നത്. ആഗസ്റ് 21 ശനിയാഴ്ച ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീൻഡ്രലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ്ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാല്പതാം അടിയന്തിരത്തോടനുബന്ധിച്ച്‌ രാവിലെ 8 മണിക്ക്പ്രഭാത നമസ്‌കാരവും വിശുദ്ധ കുർബാനയും നടക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനസെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം വിശുദ്ധ കുർബാനക്ക് പ്രധാന കാർമ്മികത്വം വഹിക്കും.

തുടർന്ന്നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ "സ്നേഹസ്പർശം" ഭവന നിർമ്മാണ പദ്ധതിയുടെഉദ്ഘടനം നടക്കും. കോൺഗ്രസ്സ്മാൻ മിസ്റ്റർ. അൽ ഗ്രീൻ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ശ്രീ.കെപി.ജോർജ്ജ്, മിസ്സോറി സിറ്റി മേയർ ശ്രീ.റോബിൻ ഏലക്കാട്ട് എന്നിവർ അനുശോചന മീറ്റിങ്ങിൽ മുഖ്യ അതിഥികളായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിലെ വൈദീകരും വിശ്വാസികളുംആരാധനയിലും, പ്രാർത്ഥനകളിലും സംബന്ധിക്കും.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാ മാർഅപ്രേം പ്രസിഡണ്ടായും, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം (പ്രോജക്ട് എക്സികുട്ടീവ് ഡയറക്‌ടർ, ഓപ്പറേഷൻ & ഫിനാൻസ്), ഫാ.ബെന്നി എം. കുരുവിള (ഭദ്രാസന കൗൺസിൽ മെമ്പർ, പ്രോജക്ട് മാനേജർ, ഫിനാൻസ് ), എബ്രഹാം പന്നിക്കോട്ട് (സഭാ മാനേജിഗ് കമ്മറ്റി മെമ്പർ, പ്രോജക്ട് മാനേജർ) എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളായി വെരി.റെവ.ജോർജ്ജ് പൗലോസ് കോർ എപ്പിസ്കോപ്പ, വെരി. റെവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, ഫാ. ഡോ. മാത്യു കോശി (അറ്റലാന്റ, സഭാ മാനേജിഗ് കമ്മറ്റി മെമ്പർ) ഫാ. മാത്യൂസ് ജോർജ്ജ് (ഭദ്രാസന വൈദീക സെക്രട്ടറി), റോയ് തോമസ് (ഭദ്രാസന കൗൺസിൽ മെമ്പർ), എബ്രഹാം വർക്കി (ഭദ്രാസന കൗൺസിൽ മെമ്പർ), ജോർജ്ജ് ഗീവർഗീസ്‌ (സഭാ മാനേജിഗ് കമ്മറ്റി മെമ്പർ) എന്നിവരും, കൺസൾട്ടന്റായി ജോസ് തോമസ് (ലോസ് ഏഞ്ചൽസ്, പ്രോജക്ട് മാനേജ്‌മെൻറ്) ബാബുകുട്ടി (ഹൂസ്റ്റൺ, ഫിനാൻസ്) എന്നിവരടങ്ങുന്ന കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.

us news
Advertisment