നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളീ മുസ്ലിംസ് (നന്മ)യുടെ നേതൃത്വത്തിൽ സ്വന്തന്ത്ര ദിനാഘോഷങ്ങൾ നടന്നു 

author-image
admin
New Update

publive-image

നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളീ മുസ്ലിംസ് (നന്മ) 75 -ാം ഇന്ത്യൻ സ്വന്തന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്ത് 15 സംഘടിപ്പിച്ച പരിപാടിയിൽ പദ്മശ്രീ എം.എ യൂസുഫ് അലി മുഖ്യ പ്രഭാഷകനായിരുന്നു.

Advertisment

യുവ സമൂഹവും സ്വാതന്ത്രത്തിന്റെ മഹത്വം ഉൾക്കൊണ്ടു രാജ്യനിർമാണത്തിൽ മുഖ്യ പങ്കാളിത്തം വഹിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ പാർലിമെന്റ് എംപി - അബ്ദുൽ സമദ് സമദാനി ഉൽഘാടനം ചെയ്ത പരിപാടിയിൽ കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് , കനേഡിയൻ ഇന്ത്യൻ കൗൺസിലർ ജനറൽ ശ്രീമതി അപൂർവ ശ്രീവാസ്തവ, നന്മ കാനഡ പ്രസിഡന്റ് മുസ്തഫ എന്നിവർ സ്വതന്ത്ര ദിന ആശംസകൾ നേർന്നു .

നന്മ ആരംഭിക്കുന്ന മൊബൈൽ ഫോൺ സഹായ പദ്ധതിയുടെ ഉത്ഘാടനവും ഈ അവസരത്തിൽ നടന്നു. നന്മയുടെ പ്രവർത്തങ്ങൾ ശ്ലാഘനീയമാണെന്നും കൂടുതൽ സഹകരണം ഉണ്ടാകുമെന്നും കൗൺസിലർ ജനറൽ അവരുടെ ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു.

നന്മ യുഎസ്എ പ്രസിഡണ്ട് ഫിറോസ് മുസ്തഫ അദ്യക്ഷത വഹിച്ച ചടങ്ങിൽ നോർത്ത് അമേരിക്കൻ മലയാളീ മുസ്ലിം കമ്മ്യൂണിറ്റിയിലെ ഉന്നത വ്യക്തികളെ ആദരിച്ചു. ഉന്നത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ നന്മ ചെയർമാൻ റഷീദ് മുഹമ്മദ് ചടങ്ങിൽ അനുമോദിച്ചു. നന്മ മുൻ പ്രസിഡന്റ് യുഎ നസീർ സ്വാഗതവും, നിരർ ബഷീർ നന്ദി പ്രകാശനവും നടത്തി.

-കുഞ്ഞു പയ്യോളി

us news
Advertisment