യൂട്ടായില്‍ നവദമ്പതികള്‍ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍

New Update

publive-image

യൂട്ട: നാല് മാസം മുന്‍പ് വിവാഹിതരായ ദമ്പതികളെ യൂട്ട ആര്‍ച്ചസ് നാഷണല്‍ പാര്‍ക്കില്‍ വാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആഗസ്‌ററ് 14 നാണ് ഇരുവരെയും കാണാതായത്.

Advertisment

യൂട്ടായില്‍ നിന്നും വാനില്‍ നാഷണല്‍ പാര്‍ക്കിലേക്ക് ഉല്ലാസയാത്രക്ക് തിരിച്ചവരായിരുന്നു നവദമ്പതികള്‍. ആഗസ്‌ററ് 18 ന് കാണാതായതിന് നാല് ദിവസങ്ങള്‍ക്ക് ശേഷം നാഷണല്‍ പാര്‍ക്കില്‍ വാഹനത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു.

പോലീസിന്റെ അന്വേഷണത്തില്‍ ഇരുവരും വെടിയേറ്റ് മരിച്ചതായും, മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ഗ്രാന്റ് കൗണ്ടി ഷെരീഫ് പോലീസ് അറിയിച്ചു. മരിച്ച ദമ്പതികളെക്കുറിച്ചുള്ള വിവരം ആഗസ്‌ററ് 23 തിങ്കളാഴ്ച പോലീസ് പുറത്തുവിട്ടു.

publive-image

ആര്‍ക്കാന്‍സാസില്‍ നിന്നുള്ള ക്രിസ്റ്റല്‍ ടര്‍ണര്‍ (38), മൊണ്ടാനയില്‍ നിന്നുള്ള കെയ്ലന്‍ ഷുര്‍ട്ട്‌സ് (24) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. ഇവര്‍ യൂട്ടായില്‍ മോമ്പു പ്രദേശത്ത് വാനിലായിരുന്നു ജീവിച്ചിരുന്നത് ഇവിടെ നിന്നാണ് ഇവര്‍ ഉല്ലാസയാത്രക്ക് പോയത്.

ഇരുവരുടെയും മരണം കൊലപാതകമാണെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കാണാതായതിന് ശേഷം നിരവധി പേരാണ് ഇവരെ അന്വേഷിച്ചു കൊണ്ടിരുന്നത്. കെയ്ലന്റെ പിതാവ് മകളെ കണ്ടെത്തുന്നതിന് ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഗ്രാന്റ് കൗണ്ടി ഷെരീഫ് ഓഫീസില്‍ 435 259 8115 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

us news
Advertisment