ഇന്ത്യ പ്രസ് ക്ലബ് മികച്ച സംഘടനാ നേതാവിന്/ചാരിറ്റി പ്രവർത്തകന് അവാര്‍ഡ് നല്‍കുന്നു

New Update

publive-image

ചിക്കാഗോ: നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അമേരിക്കയിലെ മികച്ച മലയാളി സംഘടനാ നേതാവിന്/ചാരിറ്റി പ്രവർത്തകന് അവാര്‍ഡ് നല്‍കുന്നു.

Advertisment

മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടിയ കാലമായിരുന്നു കോവിഡ് മരണം വിതച്ച നാളുകൾ. അന്ന് സ്വന്തം കാര്യവുമായി വീട്ടിൽ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവർത്തന നിരതരായി ഒട്ടേറെ പേരുണ്ട്.

സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് കൈയയച്ച് സഹായിക്കാൻ മലയാളി സമൂഹവും മുന്നോട്ടു വന്നത് അഭൂതപൂർവമായിരുന്നു. ഗോ ഫണ്ട് മീയിലും മറ്റും ഇത്രയധികം തുക നൽകിയ കാലമില്ല. അതിനൊക്കെ നേതൃത്വം നൽകിയവരെ ആദരിക്കുന്നത് നമ്മുടെ കടമ തന്നെയാണ്.

കൂടുതൽ മെഡിക്കൽ പ്രൊഫഷണലുകൾ ഉള്ളതിനാൽ കോവിഡ് കാലത്ത് മലയാളി സമൂഹം അധികം സാമ്പത്തിയമായി തകരുകയുണ്ടായില്ല. തങ്ങളുടെ നേട്ടങ്ങൾ പങ്കു വയ്ക്കാൻ മലയാളികൾ മടി കാണിച്ചില്ല എന്നതും മലയാളി സമൂഹത്തിന് അഭിമാനം പകരുന്നു.

സംഘടനാ ഭാരവാഹികള്‍ക്കും വ്യക്തികള്‍ക്കും മികച്ച വ്യക്തികളെ നോമിനേറ്റ് ചെയ്യാം. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി വിജയിയെ തെരഞ്ഞെടുക്കും. നിര്‍ദേശങ്ങള്‍ indiapressclubofna@gmail.com എന്ന ഇമെയില്‍ വഴി ഒക്ടോബര് 31 നു മുന്‍പായി അറിയിക്കണം.

ഇത്തരമൊരു സംരംഭം പ്രസ് ക്ലബ് നടത്തുന്നത് ഇതാദ്യമാണ്. മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ 31 നു മുന്‍പ് ലഭിക്കണം. നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഈമെയില്‍: indiapressclubofna@gmail.com അല്ലെങ്കില്‍ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

-അനിൽ മറ്റത്തികുന്നേൽ

us news
Advertisment