ഒക്കലഹോമയില്‍ യുവാവിന് നിയമവിരുദ്ധ ശസ്ത്രക്രിയ നടത്തിയതിന് 12 വര്‍ഷം തടവ് ശിക്ഷ

New Update

publive-image

ഒക്കലഹോമ:നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയ ബോബ് ലീ അലന് (54) ഒക്കലഹോമ കോടതി 12 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.

Advertisment

മരങ്ങള്‍ക്കിടയില്‍ പണിതീര്‍ത്ത ക്യാബിനില്‍ വച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം (ടെസ്റ്റിക്കിള്‍സ്) കാസ്‌ട്രേഷന്‍ എന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. നീക്കം ചെയ്ത ശരീരഭാഗം ഇയാള്‍ ഫ്രീസറില്‍ സൂക്ഷിച്ചിട്ടുണ്ട്.

ശസ്ത്രക്രിയക്ക് ശേഷം നിലക്കാത്ത രക്തപ്രവാഹം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെറുപ്പക്കാരന്‍ സംഭവിച്ചതിനെക്കുറിച്ച് ഡോക്ടര്‍മാരോട് വിശദീകരിച്ചു .

ആഗസ്റ്റില്‍ നടന്ന സംഭവത്തിന്റെ വിചാരണ സെപ്തംബര്‍ 20 ന് ആരംഭിക്കാനിരിക്കെയാണ് പ്രതി കുറ്റസമ്മതം നടത്തി ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായത് . ലൈസന്‍സില്ലാതെ ശസ്ത്രക്രിയ നടത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്ത കുറ്റമാണ് ലീ അലനെതിരെ പോലീസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് .

ശസ്ത്രക്രിയക്ക് ശേഷം നീക്കം ചെയ്ത വൃഷണം തനിക്ക് കഴിക്കാന്‍ വേണ്ടിയാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതെന്ന് തമാശയായി പിന്നീട് അലന്‍ പറഞ്ഞിരുന്നത് .

കുറ്റസമ്മതം നടത്തുക എന്നതാണ് ഏറ്റവും ഉചിതമായ തീരുമാനമെന്ന് അലന്‍ പറഞ്ഞു. വളരെ അപകടകരമായ ശസ്ത്രക്രിയ യാതൊരു മുന്നൊരുക്കവും ഇല്ലാതെ ചെയ്തത് എന്തിനാണെന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ യാതൊരു യോഗ്യതയുമില്ലാത്ത അലന്‍ വിസമ്മതിച്ചു.

us news
Advertisment