New Update
Advertisment
ന്യൂയോർക്ക്: ക്നാനായ കാത്തലിക് റീജിയണിലെ ന്യൂയോർക്ക് ഫൊറോനയിൽപ്പെട്ട മൂന്ന് ഇടവകയിലെയും യുവജന മിനിസ്ട്രികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബെയർ മൗണ്ട് ഹൈക്കിംങ്ങ് പ്രോഗ്രാം ഒരു പുത്തൻ ഉണർവായി മാറി.
രാവിലെ 10 മണിക്ക് റോക്‌ലാൻഡ് ഇടവക ഗ്രോട്ടോയിൽ നിന്ന് പ്രാർഥനയോടെ ആരംഭിച്ച ഹൈക്കിംങ്ങ് ഫാ. ബിബി തറയിൽ, ഫാ.ബിൻസ് ചേത്തലിൽ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് ബെയർ മൗണ്ടിൽ എത്തി 11 ന് ഹൈക്കിംങ്ങ് സാബൂ തടിപ്പുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചു. നൂറോളം പേർ പങ്കെടുത്ത ഹൈക്കിംങ്ങ് ഒരു നവ്യാനുഭവമായി ഏവർക്കും മാറി.