ഒർലാണ്ടോയിൽ സെന്റ് സ്റ്റീഫൻസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

New Update

publive-image

ഒർലാണ്ടോ (ഫ്ലോറിഡ): സെന്റ് സ്റ്റീഫൻസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു.

Advertisment

publive-image

ഫാ. ബിബി തറയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികൾ തുടങ്ങിയത്. തുടർന്ന് ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ മിഷൻ ലീഗിന്റെ പ്രസക്തിയെപ്പറ്റി പ്രസംഗിച്ചു.

publive-image

യുണിറ്റ് ഭാരവാഹികളായി ആൾഡൻ ജോസ് (പ്രസിഡന്റ്), ക്രിസ്മേരി ജോസ് (വൈസ് പ്രസിഡന്റ്), ആൽഫ്രഡ്‌ ജോൺസൺ (സെക്രട്ടറി), നെഹെമി ജേക്കബ് (ജോയിന്റ് സെക്രട്ടറി) എന്നിവർ സ്ഥാനമേറ്റു. മിഷൻ ലീഗ് ഓർഗനൈസർ ജലീനാ ചാമക്കാല, ജേക്കബ് തച്ചേടൻ, സിസ്‌റ്റർ സാന്ദ്രാ എസ്.വി.എം. എന്നിവർ പ്രസംഗിച്ചു.

us news
Advertisment