കാസിനോയിൽ ചൂതുകളിച്ച് വൻ തുക നേടി; എന്നാൽ വിധിക്ക് മുന്നിൽ തോറ്റു; വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടെ ഇന്ത്യൻ വംശജൻ യുഎസിൽ വെടിയേറ്റ് മരിച്ചു

New Update

publive-image

വാഷിംഗ്ടൺ: കാസിനോയിൽ നിന്നും ചൂതുകളിച്ച് വൻ തുക നേടി മടങ്ങുന്നതിനിടെ ഇന്ത്യൻ വംശജൻ യുഎസിൽ വെടിയേറ്റ് മരിച്ചു. ന്യൂജേഴ്‌സിയിലെ പ്ലെൻസ്‌ബ്രോയിൽ താമസിച്ചിരുന്ന ശ്രീരംഗ അരവാപള്ളിയാണ് വെടിയേറ്റ് മരിച്ചത്. കാസിനോയിൽ നിന്നും ഇയാൾ 10,000 ഡോളറാണ് ചൂതുകളിച്ച് നേടിയത്.

Advertisment

പ്ലെൻസ്‌ബ്രോയിലെ ഫാർമസി കമ്പനി സിഇഒയാണ് കൊല്ലപ്പെട്ട ശ്രീരംഗ. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. പെൻസിൽവാനിയയിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ശ്രീരംഗ കാസിനോയിൽ നിന്നും ഇറങ്ങിയതു മുതൽ പ്രതി ഇയാളെ പിന്തുടർന്നിരുന്നു.

പെൻസിൽവാനിയയിലെ പാർക്‌സ് കാസിനോയിൽ നിന്നാണ് ശ്രീരംഗ പണം നേടിയത്. ഭാര്യക്കും മകൾക്കും ഒപ്പം 2014 മുതലാണ് ഇയാൾ യുഎസിൽ താമസമാക്കിയത്.

NEWS
Advertisment