/sathyam/media/post_attachments/gQSlTFVDxzWWp0GurSp4.jpg)
അരിസോണ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് ഇരുപത് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. അരിസോണയിലെ മുന്‍ അധ്യാപിക മുപ്പത്കാരിയായ ബ്രിട്ടാനി സമോറയാണ് ശിക്ഷിക്കപ്പെട്ടത്. 2018ലാണ് തന്റെ പതിമൂന്നു വയസു മാത്രമുള്ള വിദ്യാര്‍ത്ഥിയുമായി സമോറ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.
വിവാഹിതയായ അധ്യാപിക കാറിലും ക്ലാസ് മുറിയിലുമായി നിരവധി തവണ താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് 2019 ജൂലൈയിലാണ് സമോറ ജയിലിലായത്. 2020ല്‍ സമോറയുടെ ഭര്‍ത്താവ് നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹ മോചനം നേടിയിരുന്നു.
2018 മാര്‍ച്ച് മാസത്തിലാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി സമോറ ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. അതേസമയം 2019ല്‍ ജയിലിലായ ശേഷം സമോറ തന്റെ സഹതടവുകാരെ പഠിപ്പിക്കാന്‍ സമയം ചെലവഴിച്ചതായി ജയില്‍ രേഖകള്‍ കാണിക്കുന്നു.
പെരിവില്ലിലെ അരിസോണ സ്റ്റേറ്റ് പ്രിസണ്‍ കോംപ്ലക്സിലെ തടവുകാരെ പഠിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്റ്റാഫിനെ സഹായിച്ചതിനാലും ജയിലില്‍ അച്ചടക്കം പാലിച്ചതിനാലും ബ്രിട്ടാനി സമോറയെ പിന്നീട് ജയിലില്‍ എഡ്യൂക്കേറ്റര്‍ ആയി നിയമിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us