/sathyam/media/post_attachments/VD7u67p1biOekNVqptk2.jpg)
ന്യൂ ജേഴ്സി: ചൂതുകളിയിലൂടെ വന്‍ തുക സ്വന്തമാക്കിയ ഇന്ത്യന്‍ വംശജനെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ രണ്ടാമത്തെ പ്രതിയും അറസ്റ്റിലായി. ന്യൂ ജേഴ്സിയിലെ പ്ലെന്‍സ്ബ്രോയില്‍ താമസിച്ചിരുന്ന ശ്രീരംഗ അരവാപള്ളിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ ഡെവിന്‍ മെല്‍ച്ചറാണ് അറസ്റ്റിലായത്. 26 കാരനായ ഇയാള്‍ ഫ്‌ളോറിഡയില്‍ നിന്ന് കടക്കാനുള്ള ശ്രമത്തിനിടെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ പിടിയിലായത്.
കേസില്‍ നേരത്തെ ഒന്നാം പ്രതി ജെക്കായ് റീഡ് ജോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫസ്റ്റ് ഡിഗ്രി മര്‍ഡറാണ് 27 കാരനായ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്ലെന്‍സ്ബ്രോയിലെ ഫാര്‍മസി കമ്പനി സിഇഒ ആണ് കൊല്ലപ്പെട്ട ശ്രീരംഗ അരവപ്പള്ളി. കൊല്ലപ്പെടുന്ന ദിവസം കാസിനോയില്‍ നിന്ന് ചൂതുകളിയിലൂടെ അരവപ്പള്ളി പതിനായിരം ഡോളര്‍ നേടിയിരുന്നു.
കാസിനോയില്‍ നിന്ന് മടങ്ങുന്നതിടെ വീടിനു സീപത്ത് വെച്ചാണ് അരവപ്പള്ളി കൊല്ലപ്പെടുന്നത്. അതേസമയം കാസിനോയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ രണ്ട് പേര്‍ അരവപ്പള്ളിയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അരവപ്പള്ളിയുടെ കാറിന് പിന്നാലെ ഒരു ബിഎംഡബ്ല്യു പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.
അരവപ്പള്ളിയും പ്രതികളും ഒരേ എക്‌സിറ്റിലാണ് ഇറങ്ങിയത്. വെളുപ്പിന് മൂന്നരയോടെ അരവപ്പള്ളിയുടെ വീട്ടിലെത്തിയ ശേഷം പ്രതികളിലൊരാള്‍ വീടിനകത്ത് കയറി വെടിവെക്കുകയായിരുന്നു. ഒന്നാം പ്രതി മെല്‍ക്കര്‍ കാറില്‍ത്തന്നെ ഇരിക്കുകയും രണ്ടാം പ്രതി റീഡ് ജോണ്‍ വീടിനകത്ത് കയറി വെടിവെക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us