/sathyam/media/post_attachments/UocvHyxWWju4zDXh0QdQ.jpg)
ബോസ്റ്റണ്‍:സ്‌കൂള്‍ പ്രിന്‍സിപ്പലിനെ തലക്കടിച്ച് ബോധം കെടുത്തിയ പതിനാറുകാരിയെ അറസ്റ്റ് ചെയ്ത് പോലീസ്. ബോസ്റ്റണിലെ വിദ്യാര്‍ത്ഥിനിയാണ് അധ്യാപികയെ ആക്രമിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായത്. ഡോര്‍ചെസ്റ്ററിലെ ഡോ. വില്യം ഡബ്ല്യു ഹെന്‍ഡേഴ്‌സണ്‍ കെ-12 ഇന്‍ക്ലൂഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പട്രീഷ്യ ലാംപ്രോണിനെയാണ് വിദ്യാര്‍ത്ഥിനി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്.
പ്രിന്‍സിപ്പിലിനേയും സ്‌കൂളിലെ മറ്റൊരു ജീവനക്കാരനേയും വിദ്യാര്‍ത്ഥിനി ആക്രമിച്ചു. ഇയാള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. പ്രിന്‍സിപ്പല്‍ പട്രീഷ്യ ലാംപ്രോണിനെ വിദ്യാര്‍ത്ഥിനി ശക്തമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമാസക്തമായാണ് പെണ്‍കുട്ടി പെരുമാറിയതെന്നും ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.
/sathyam/media/post_attachments/roRNQWxyyzaQu1zEjsSU.jpg)
ആക്രമണം നടക്കുന്നതിന് മുന്‍പ് തന്നെ പിന്തുടരരുതെന്ന് വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പലിനോടും സ്‌കൂള്‍ ജീവനക്കാരനോടും പറഞ്ഞിരുന്നു എന്നാണ് വിവരം. എന്നാല്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് പ്രകോപിതയായ വിദ്യാര്‍ത്ഥിനി അക്രമാസക്തയാവുകയും പ്രിന്‍സിപ്പലിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങല്‍ ലഭ്യമല്ല.
ഈ സംഭവം അസ്വസ്ഥജനകവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി നല്‍കിയ സന്ദേശത്തില്‍ ബോസ്റ്റണ്‍ പബ്ലിക് സ്‌കൂള്‍ സൂപ്രണ്ട് ബ്രെന്‍ഡ കാസെലിയസ് പറഞ്ഞു. ഇതുപോലെയുള്ള അക്രമണ സംഭവങ്ങള്‍ ബോസ്റ്റണ്‍ പബ്ലിക് സ്‌കൂളുകളില്‍ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും സന്ദേശത്തില്‍ സൂപ്രണ്ട് പറഞ്ഞു.
വിദ്യാര്‍ത്ഥിനിയുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ പ്രിന്‍സിപ്പല്‍ പട്രീഷ്യ ലാംപ്രോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസില്‍ വിവരമറിയിച്ചതിനു ശേഷം പോലീസ് എത്തുന്നതു വരെ സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ചു. വിദ്യാര്‍ത്ഥിനിക്കെതിരെ കേസ് ചാര്‍ജ് ചെയ്തതായി പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us