/sathyam/media/post_attachments/LZiRT3PotDrMmwfHUU7E.jpg)
വെളിച്ചത്തിന്റെ ആഘോഷമായ ദീപാവലി ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ഫെഡറല്‍ അവധിയായി പ്രഖ്യാപിക്കണമെന്നാവസ്യപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് അംഗം കരോലിന്‍ ബി മലോനിയുടെ നേതൃത്വത്തിലാണ് ബില്‍ അവതരണം നടന്നത്.
ദീപാവലിയെ അമേരിക്കയില്‍ ഫെഡറല്‍ അവധിയായി പ്രഖ്യാപിക്കുന്ന നിയമം പ്രാബല്യത്തിലാകുന്നതിന് കോണ്‍ഗ്രസിലെ ഇന്ത്യന്‍ കോക്കസ് അംഗങ്ങള്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിക്കുമെന്നും കരോലിന്‍ ബി മലോനി പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ദിവസം ദീപാവലിയുടെ ചരിത്രപരമായ പ്രാധാന്യം സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.
സന്തോഷത്തിന്റേയും രോഗശാന്തിയുടേയും വെളിച്ചത്തിന്റേയും ദീപസ്തംബമാകാന്‍ രാജ്യം ആഗ്രഹിക്കുന്നതിന്റെ പ്രാധാന്യമാണ് ദീപാവലി പോലെയുള്ള നന്മയുടെ ആഘോഷങ്ങള്‍ വ്യക്തമാക്കുന്നതെന്നും കരോലിന്‍ ബി മനോലി പറഞ്ഞു.
കോവിഡ് പാന്‍ഡമിക്കിനെത്തുടര്‍ന്നുള്ള ഇരുട്ടിന്റെ ഈ സാഹചര്യത്തില്‍ ദീപാവലിയെ ഫെഡറല്‍ അവധിയായി പ്രഖ്യാപിക്കണമെന്നും മലോനി പറഞ്ഞു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയെ പ്രതിനിധീകരിക്കുന്നതാണ് ഈ വര്‍ഷത്തെ ദീപാവലിയാഘോഷമെന്നും മനോലി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us