ന്യൂജേഴ്‌സി സ്റ്റേറ്റ് സെനറ്റ് പ്രസിഡണ്ടിനെ പരാജയപ്പെടുത്തി ചരിത്രം കുറിച്ച് ഒരു ട്രക്ക് ഡ്രൈവര്‍; തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്ഥാനാര്‍ത്ഥികള്‍ മില്യണ്‍ ഡോളറുകള്‍ പൊടിച്ചപ്പോള്‍ താന്‍ പതിനായിരം ഡോളര്‍ പോലും മുടക്കിയില്ലെന്ന് ഡ്രൈവറായ എഡ്വേര്‍ഡ് ദുറ

New Update

publive-image

ന്യൂജേഴ്‌സി:ന്യൂജേഴ്‌സി സെനറ്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തനും മുതിര്‍ന്ന നേതാവുമായ സ്റ്റീവ് സ്വീനിയെ പരാജയപ്പെടുത്തി ചരിത്രം കുറിച്ച് ട്രക്ക് ഡ്രൈവര്‍. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി അപ്പര്‍ ലെജിസ്ലേറ്റീവ് ചേംബറിനെ നയിച്ച സ്റ്റീവ് സ്വീനി അതിദയനീയമായാണ് നെയ്മര്‍ ആന്‍ഡ് ഫര്‍ണിച്ചര്‍ സ്റ്റോര്‍ ഡ്രൈവറായ എഡ്വേര്‍ഡ് ദുറിനു മുന്‍പില്‍ പരാജയപ്പെട്ടത്.

Advertisment

വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ഓരോ നിമിഷവും ലീഡ് നില മാറിമറിയുകയായിരുന്നു. ശക്തനായ ഡെമോക്രാറ്റിക് നേതാവായ സ്റ്റീവ് സ്വീനി എതിര്‍ ഭാഗത്തുള്ളതിനാല്‍ എഡ്വേര്‍ഡിന്റെ വിജയം റിപ്പബ്ലിക്കന്‍ വിഭാഗം പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. എന്നാല്‍ 2000 വോട്ടുകള്‍ക്കാണ് എഡ്വേഡ്, സ്റ്റീവ് സ്വീനിയെ പരാജയപ്പെടുത്തിയത്.

ഓരോ തിരഞ്ഞെടുപ്പിനുമായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ മില്യണ്‍കണക്കിന് ഡോളര്‍ ചെലവഴിക്കുമ്പോള്‍ താന്‍ പ്രചരണത്തിനായി ചെലവാക്കിയത് വെറും പതിനായിരിത്തില്‍ താഴെ മാത്രം ഡോളറാണെന്ന് വിജയമുറപ്പിച്ച എഡ്വേര്‍ഡ് ദുറ അഭിമാനത്തോടെ പറഞ്ഞു. ഇതിനു മുന്‍പ് 2019 ല്‍ എഡ്വേര്‍ഡ് സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും അന്ന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പരമ്പരാഗതമായി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അനുകൂലമായ ന്യൂജേഴ്‌സി ഇത്തവണ റിപ്പബ്ലിക്കനിലേക്ക് തിരിയുന്ന സാഹചര്യമാണുണ്ടായത്. ഗവര്‍ണര്‍ ഇലക്ഷനിലും അതിന്റെ കോളിളക്കമുണ്ടായി. അവസാന നിമിഷം വരെ ശക്തമായ പോരാട്ടം കാഴ്ചവെച്ചതിനു ശേഷം ഒടുവില്‍ നിസ്സാര വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിലവിലെ ഗവര്‍ണറായ ഫില്‍ മര്‍ഫി തന്നെ വീണ്ടും വിജയിച്ചത്.

അതേസമയം ഗവര്‍ണറുടെ നയപരമായ തീരുമാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള എതിര്‍പ്പാണ് മാറിമറിഞ്ഞ വോട്ടുനില കാണിച്ചതെന്ന് റിപ്പബ്ലിക്കന്‍സ് പ്രതികരിച്ചു. അമേരിക്കയില്‍ ഈയിടെ നടന്ന പല ഉപ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയം രുചിച്ചറിഞ്ഞു. വെര്‍ജീനിയയില്‍ നിരവധി വര്‍ഷങ്ങളായി ഡെമോക്രാറ്റിക് നിലനിര്‍ത്തിയിരുന്ന ഗവര്‍ണര്‍ സ്ഥാനം ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നേടിയിരുന്നു.

us news
Advertisment