/sathyam/media/post_attachments/kjDWkQGNIoTb1ZBnZnSH.jpg)
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണത്തിന് അംഗീകാരം ലഭിച്ചതോടെ ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത് ക്യാന്‍സറിനെ അതിജീവിച്ച അഞ്ച് വയസ്സുകാരന്‍. ഹൂസ്റ്റണിലെ അഞ്ച് വയസ്സുകാരന്‍ പാക്‌സറ്റണും സഹോദരന്‍ പാട്രിക്കുമാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍. ഫൈസര്‍ കോവിഡ് വാക്‌സിനാണ് ഇരുവര്‍ക്കും ലഭിച്ചത്.
വാക്‌സിന്‍ സ്വീകരിക്കാനായി മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തിയ കുട്ടികളെ വാക്‌സിന്‍ നല്‍കിയ ശേഷം കൈനിറയെ സമ്മാനങ്ങളുമായാണ് ആശുപത്രി ജീവനക്കാര്‍ തിരിച്ചയച്ചത്. നവംബര്‍ മൂന്നിനാണ് ടെക്‌സാസിലെ ഹൂസ്റ്റണില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. അഞ്ച് മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്.
കഴിഞ്ഞ ആഴ്ച വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ ഏഴായിരത്തിലധികം പേരാണ് തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു രജിസ്റ്റര്‍ ചെയ്തത്. ഇരുപത്തിയൊന്ന് ദിവസത്തിന്റെ ഇടവേളകളില്‍ കുട്ടികള്‍ക്ക് രണ്ടാമത്തെ വാക്‌സിന്‍ ഡോസും സ്വീകരിക്കാം.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള അനുമതി കഴിഞ്ഞ വെള്ളിയാഴ്ച നല്‍കിയിരുന്നുവെങ്കിലും ഈ വ്യാഴാഴ്ചയാണ് സിഡിസിയുടെ അംഗീകാരം ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us