അഴിമതിക്കാരായ ജഡ്‌ജിമാർക്ക് ഒരു മുന്നറിയിപ്പ്! നിങ്ങളോർക്കുക, നിങ്ങളും ജഡ്‌ജ്‌ ചെയ്യപ്പെടുന്നുണ്ട്!

New Update

publive-image

Advertisment

ഴിമതിക്കാരായ ജഡ്‌ജിമാർക്ക് ബഹു. ഡൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
" ജഡ്‌ജിമാർ ഓർക്കണം അവരും ജഡ്‌ജ്‌ ചെയ്യപ്പെടുന്നുണ്ട് എന്ന് " (A Judge is a Judge who is always open to be judged).

അഴിമതിക്കാരായ രണ്ടു ജഡ്ജിമാരെ സർവീസിൽ നിന്നും പുറത്താക്കിക്കൊണ്ട് ബഹു. ഡൽഹി ഹൈക്കോടതി 26-10-2021 ൽ പുറപ്പെടുവിച്ച ഉത്തരവിലെ ആദ്യവാക്കുകളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ജഡ്ജിമാരായ ജസ്റ്റിസ് മൻമോഹൻ , ജസ്റ്റിസ് സൗരഭ്‌ ബാനർജി എന്നിവരാണ് ഈ ഉത്തരവ് നല്കിയിരിക്കുന്നത്.

"ജഡ്ജിമാർക്ക് എപ്പോഴും ഓർമ്മയുണ്ടാകണം തങ്ങൾ ജഡ്ജിമാരാണെന്നും തങ്ങളെയും ആരെങ്കിലും ജഡ്‌ജ്‌ ചെയ്യുന്നുണ്ടെന്നും. മാത്രവുമല്ല അവർ ആരിൽനിന്നും യാതൊരുവിധ ആനുകൂല്യവും (Favour) കൈപ്പറ്റാൻ പാടില്ലാത്തതുമാണ്‌ " ബഹു.ഹൈക്കോടതി വിധിയുടെ പ്രസക്തഭാഗമാണിത്. ( Judge Should keep in mind that he is a judge.Someone is judging him too.A judicial officer should always keep in mind that he should not take any favor from anyone )

ഡൽഹി ദ്വാരക കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജിമാരായ നവീൻ അറോറ, ജിതേന്ദ്ര മിശ്ര എന്നിവരെ സർവീസിൽ നിന്നും പുറത്താക്കിയ ഡിവിഷൻ ബഞ്ച് ഉത്തരവ് പിന്നീട് ഹൈക്കോടതിയുടെ ഫുൾ ബഞ്ചും ശരിവച്ചതിനെത്തുടർന്ന് നവീൻ അറോറ ബഹു.സുപ്രീം കോടതിയെ സമീപിക്കുകയായി രുന്നു.

എന്നാൽ സുപ്രീം കോടതിയും ഹൈക്കോടതിവിധിയിൽ ഇടപെടാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇരുവർ ക്കും സ്ഥിരമായി ഇനി വീട്ടിലിരിക്കാം. (Naveen Arora v High Court of Delhi, 2023 SCC OnLine Del 1762, decided on 23-03-2023)

ജസ്റ്റിസ് ജിതേന്ദ്ര മിശ്ര ഒരു മോട്ടോർ ക്ലയിം സെറ്റിൽ ചെയ്യാനായി കക്ഷിയോട് പണം ആവശ്യപ്പെട്ട ഓഡിയോ റിക്കാർഡാണ്‌ തെളിവായി കോടതിക്കുമുന്നിൽ വന്നത്. ജസ്റ്റിസ് നവീൻ അറോറയാകട്ടെ ഭാര്യയും കുടുംബവുമൊത്ത് വിദേശ ടൂർ നടത്തി ആഴ്ചകളോളം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതും ചുറ്റിക്കറങ്ങിയതും ഒരു മൂന്നാമന്റെ ചെലവിലായിരുന്നു എന്ന് തെളിയുകയുണ്ടായി.

2016 ൽ നവീൻ അറോറ നടത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ തൻ്റെ സീനിയർ ജഡ്ജിക്ക് കൈമാറിയപ്പോൾ അതിലെ ചെലവുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ജഡ്ജിക്ക് കഴിഞ്ഞില്ല. തുടർന്ന് കോടതി നിയമിച്ച കമ്മീഷനാണ് ജഡ്ജിയുടെ വിദേശ ടൂർ സ്പോൺസർ ചെയ്തത് ഒരു മൂന്നാം കക്ഷിയാണെന്ന് കണ്ടെത്തിയത്.

Advertisment