പ്രതികരണം

കാഞ്ഞിരം-മലരിക്കൽ ആമ്പൽ വസന്തം കാണുന്നതിനായി ദിവസവും എത്തുന്ന ആയിരക്കണന് ആളുകളുടെ കയ്യിൽ നിന്നും 30 രൂപ വീതം ഈടാക്കുന്നത് കടുത്ത അനീതി തന്നെ…

സത്യം ഡെസ്ക്
Monday, August 23, 2021

കാഞ്ഞിരം-മലരിക്കൽ ആമ്പൽ വസന്തം കാണുവാൻ ഓരോ ദിവസവും വരുന്ന ആയിരക്കണന് ആളുകളുടെ കയ്യിൽ നിന്നും 30 രൂപ ഈടാക്കുന്നത് ഒരിക്കലും അംഗീകരിക്കുവാൻ കഴിയുന്ന ഒന്നല്ല. അനീതിയുള്ളടത് അനീതി ആണ് എന്ന് ചുണ്ടി കാണിക്കുവാൻ ഒരു മടിയുമില്ല.

മീനച്ചിലാർ മീനന്തറയാർ പുനർസംയോജന പദ്ധതിയും, തിരുവാർപ്പ് പഞ്ചായത്തും, ഡിപ്പാർട്ടമെന്റ് ഓഫ് ടൂറിസം പ്രമോഷൻ കൗൺസിൽ ലും കൂടി ചേർന്നാണ് ഈ പരിപാടിക്ക് നേതൃത്വം നല്കുന്നതെങ്കിലും വരുന്ന കാഴ്ചക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ സാധിച്ചിട്ടുണ്ടോ ഈ സമയം വരെ?

ഇ-ടോയിലറ്റ് എങ്കിലും ?  ഈ കുഞ്ഞ് ഗ്രാമം മാലിന്യ കൂമ്പാരം ആകാതിരിക്കാൻ എന്തെങ്കിലും തരത്തിലുള്ള വേസ്റ്റ് ബിന്‍ ഒരുക്കിയിട്ടുണ്ടോ ? ഈ കൊറോണ കാലഘട്ടത്തിലും വരുന്ന ജനങ്ങൾക്ക് എന്ത് പ്രൊട്ടക്ഷൻ ആണ് ഈ വിഭാഗങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത് ? കാഞ്ഞിരം മുതൽ മലരിക്കൽ വരെ ഉള്ള പൊട്ടി പൊളിഞ്ഞ റോഡിന്‍റെ അറ്റകുറ്റ പണികൾ ചെയ്തിട്ടുണ്ടോ?

റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷാ ബണ്ടുകൾ പോലും ബലപ്പെടുത്തിയിട്ടില്ല. വരുന്ന കാഴ്ചക്കാർക്ക് ഒന്ന് റെസ്റ്റ് എടുക്കുവാൻ പോലും ഉള്ള ബെഞ്ചോ, കസേരകളോ ക്രമീകരിച്ചിട്ടുണ്ടോ ?

2001 കാലഘട്ടത്തിൽ മേഴ്സി രവി എംഎല്‍എ ആയിരുന്നപ്പോൾ ഉണ്ടാക്കിയ സ്വപ്ന റോഡ് വന്നത് കൊണ്ടു മാത്രം ആണ് ഇന്ന്‌ കാഞ്ഞിരം – മലരിക്കലിനെ ലോക ഭൂപടത്തിന്റെ ശ്രദ്ധയിൽ എത്തിക്കുവാൻ ഇടയായത്. അന്ന് റോഡ് പണിതിരിക്കുന്ന അതെ അവസ്ഥയിൽ തന്നെയാണ് ഇപ്പോഴും ഒരു മാറ്റവും ഇല്ല.

ഒരു പാലം പണിതതിനു ശേഷം മാത്രം ആണ് അതിന്റെ ടോൾ പിരിവു നടത്താറുള്ളത്, പാലം പണിയുന്നതിന് മുൻപ് ആരെങ്കിലും ടോൾ പിരിവ് ആയിട്ട് ഇറങ്ങുമോ?

പാടത്തു ഉണ്ടാകുന്ന ഒരുതരം കള മാത്രം ആണ് ഈ ആമ്പൽ, ആരും നട്ടു വളർത്താത്ത, മരുന്നടിക്കാത്ത, വളമിടാത്ത ഒരു ചിലവും ഇല്ലാത്ത ഈ മനോഹരമായ പൂക്കൾ കാണുവാൻ കാഴ്ചക്കാർ വരുമ്പോൾ ഒരു സൗകര്യങ്ങളും ഒരുക്കാതെ അവരുടെ കയ്യിൽ നിന്ന് വാങ്ങുന്ന 30 രൂപക്ക് ഞാൻ പറയുന്ന പേര് ആണ് ” അന്യായം എന്ന് “.

ഇനിയെങ്കിലും നേതൃത്വം കൊടുക്കുന്നവർ അടിയന്തരമായി ഇവിടെ ഒരു മാറ്റം കൊണ്ടുവരണം. എന്നും ഈ നാട് ഒരു വികസന നാടായി മാറട്ടെ.

×