32 വർഷങ്ങൾക്കുശേഷം കാശ്മീരിൽ ഇതാദ്യമായി കൃഷ്ണ ജയന്തി ആഘോഷം നടന്നു !

New Update

publive-image

Advertisment

കാശ്മീരി പണ്ഡിറ്റുകൾ (കാശ്മീരി ബ്രാഹ്മണർ) നീണ്ട കാലങ്ങൾക്കുശേഷം ശ്രീനഗറിലെ ലാൽ ചൗക്കിൽ കൃഷ്ണാഷ്ടമി ആഘോഷത്തിൻ്റെ ഭാഗമായി പ്രഭാതഭേരിയോടെ തുടങ്ങിയ വിശാലമായ ഘോഷയാത്ര ജോഹ്‌ദാർ മുഹല്ല, ജഹാംഗീർ ചൗക്ക്, മൗലാനാ ആസാദ് റോഡ് വഴി റെസിഡൻസി റോഡ് വരെ പോയാണ് മടങ്ങിയത്.

publive-image

സ്ത്രീകളും കുട്ടികളും നൃത്ത നൃത്യങ്ങളോടെയാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയുടെ ഭാഗമായി മാറിയത്. ഘോഷയാത്ര നടത്തുന്നതിനായി എല്ലാ സഹായസഹകരണങ്ങളും നൽകിയ തദ്ദേശ വാസികൾക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു.

publive-image

മതസൗഹാർദ്ദത്തിനും പരസ്പ്പര സഹകരണത്തിനും പേരുകേട്ട കാശ്മീരിൽ ഈ കൂട്ടായ്മയും സൗഹൃദവും എക്കാലവും തുടരുമെന്നും അവർ പറഞ്ഞു.

publive-image

1989 നുശേഷം ഇതാദ്യമായാണ് കാശ്മീരി പണ്ഡിറ്റുകൾ കശ്മീരിലെ "ഹന്ദ്‍വാഡ" യിൽ നിന്ന് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര നടത്തുന്നത്.

voices
Advertisment