അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ വരവോടെ കശ്മീരിലെ തീവ്രവാദത്തിന് പുത്തൻ ഉണർവ്വ് ലഭിച്ചു ! കാശ്മീരിൽ തീവ്രവാദികൾ വീണ്ടും ഹിന്ദുക്കളെ ടാർജെറ്റ് ചെയ്യാൻ തുടങ്ങി !

New Update

publive-image

മഖൻലാൽ ബിന്ദ്രൂ

Advertisment

1990 നുശേഷം ന്യൂനപക്ഷമായ ഹിന്ദുക്കളെ വീണ്ടും തീവ്രവാദികൾ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. ശ്രീനഗറിൽ വർഷങ്ങളായി മെഡിക്കൽ സ്റ്റോർ നടത്തിവന്ന ഏവർക്കും സുപരിചിതനായിരുന്ന കാശ്മീരി പണ്ഡിറ്റ് 68 കാരനായ മഖൻലാൽ ബിന്ദ്രൂ വിനെ തീവ്രവാദികൾ അദ്ദേഹത്തിൻ്റെ കടയ്ക്കുള്ളിൽ കയറി വെടിവച്ചു കൊലപ്പെടുത്തി.

1990 കളിൽ ഭീകരർ കശ്മീർ പണ്ഡിറ്റുകളെ ടാർജറ്റ് ചെയ്യുകയും അതേത്തുടർന്ന് അവർ കൂട്ടത്തോടെ താഴ്വര വിട്ടു പലായനം ചെയ്തസമയത്തും മഖൻലാൽ ബിന്ദ്രൂ കശ്മീർ വിടാൻ കൂട്ടാക്കിയിരുന്നില്ല. അദ്ദേഹത്തിൻ്റെ മെഡിക്കൽ സ്റ്റോറിൽ ലഭിക്കാത്ത മരുന്നുകൾ വിരളമായിരുന്നു. ദൂരെനിന്നുവരെ ആളുകൾ ടാക്സിപിടിച്ച് മരുന്നുവാങ്ങാൻ മഖൻലാൽ ബിന്ദ്രൂവിന്റെ കടയിൽ വന്നിരുന്നു.

മൂന്നുതലമുറകളായി മഖൻലാൽ ബിന്ദ്രൂവിന്റെ കുടുംബം ശ്രീനഗറിൽ മരുന്നുകട നടത്തിവരുകയായിരുന്നു. ശ്രീനഗറിലെ രഘുനാഥ ക്ഷേത്രത്തിനടുത്തുള്ള ഇക്‌ബാൽ പാർക്കിനോട് ചേർന്ന ഹരിസിംഗ് ഹൈ സ്ട്രീറ്റി ലായിരുന്നു മരുന്നുകട പ്രവർത്തിച്ചിരുന്നത്.

വ്യാജമരുന്നുകൾ അദ്ദേഹം വിറ്റിരുന്നില്ല. മരുന്നുകൾക്ക് ന്യായവിലയിലും താഴെയാണ് ആളുകളോട് വാങ്ങിയിരുന്നത്. എല്ലാവർക്കും സുപരിചിതനും സർവ്വസമ്മതനുമായിരുന്ന മഖൻലാൽ ബിന്ദ്രൂവിന്റെ കൊലപാതകത്തിൽ കാശ്മീർ താഴ്വര നടുക്കത്തിലാണ്‌.

ജമ്മു കാശ്മീരിലെ നാഷണൽ കോണ്ഫറൻസ്, പിഡിപി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ കൊലപാതകത്തെ അപലപിക്കുകയുണ്ടായി. കശ്മീരിനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഒരു ഉത്തമപുത്രൻ നാടിനു നഷ്ടപ്പെട്ടു എന്നാണ് ഫാറൂഖ് അബ്ദുല്ല പറഞ്ഞത്.

മറ്റൊരു കൃത്യം നടന്നത് കശ്മീരിലെ റോഡരുകിൽ ഉന്തുവണ്ടിയിൽ പാനി പുരി വിറ്റുനടന്ന ബീഹാർ സ്വദേശി വീരേന്ദ പാസ്വാനെയും തീവ്രവാദികൾ ഇതേപോലെ നിഷ്ക്കരുണം വെടിവച്ചുകൊന്നു.

publive-image

ബീഹാർ സ്വദേശി വീരേന്ദ പാസ്വാൻ റോഡരുകിൽ വെടിയേറ്റ് കിടക്കുന്നു

അന്യമതസ്ഥരെപ്പോലെതന്നെ പുറത്തുനിന്നുള്ള വ്യക്തികളെയും കാശ്മീരിൽ ജോലിചെയ്യാൻ അനുവദിക്കില്ല എന്ന് തീവ്രവാദികൾ പലതവണ ഭീഷണിയുയർത്തിയിട്ടുള്ളതാണ്.

ഇപ്പോൾ അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ വരവോടെ കശ്മീരിലെ തീവ്രവാദത്തിന് പുത്തൻ ഉണർവ്വ് ലഭിച്ചു എന്നുവേണം അനുമാനിക്കാൻ. ഈ രണ്ടു കൊലപാതകങ്ങളോടെ കശ്മീരിലെ ന്യൂനപക്ഷം വീണ്ടും വലിയ ഭീതിയിലാണ്.

(മഖൻലാൽ ബിന്ദ്രൂ വിന്റെ കൊലപാതകത്തിൽ മകൾ ഡോക്ടർ ശ്രദ്ധാ ബിന്ദ്രൂവിന്റെ പ്രതികരണ വീഡിയോ കാണുക)

voices
Advertisment