Advertisment

നിലച്ചു പോകാത്ത ജീവിത യാഥാർത്ഥ്യങ്ങളിൽ പെട്ടുഴലുന്ന മനുഷ്യ ജീവിതതതിൻ്റെ കഥകളാണ് 'വിശ്വൻ പടനിലത്തിൻ്റെ കഥകള്‍' എന്ന പുസ്തകത്തിൽ... (പുസ്തക നിരൂപണം)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

നിലച്ചു പോകാത്ത ജീവിത യാഥാർത്ഥ്യങ്ങളിൽ പെട്ടുഴലുന്ന മനുഷ്യ ജീവിതതതിൻ്റെ കഥകളാണ് വിശ്വൻ പടനിലത്തിൻ്റെ പുതിയ പുസ്തകത്തിൽ. 26 കഥകൾ 175 പേജുകളിലായി വായനക്കാരിലേക്ക് എത്തിച്ചിരിക്കുന്നത് ഉൺമ പബ്ലിക്കേഷൻസ് ആണ്. ഓരോ കഥകളിലും കഥാകൃത്ത് തനിക്ക് സമൂഹത്തോട് പറയാനുള്ളത് പച്ചയായി തന്നെ പറയുന്നുണ്ട്.

അമിതമായ പ്രതീക്ഷകൾ കൊണ്ട് ജീവിതത്തിൻ്റെ താളം തെറ്റിക്കുന്ന പരിഷ്കൃത സമൂഹത്തിൻ്റെ അപചയം തുറന്ന് കാട്ടുകയാണ് സെക്യൂരിറ്റിക്കാരൻ എന്ന കഥയിൽ. പ്രകൃതിയുടെ സൗന്ദര്യം കച്ചവട വൽകരണത്തിനായി ചൂഷണ വിധേയമാക്കുന്നത് പ്രതിപാദിക്കുന്ന കഥയാണ് കടമ്പേരി ഒരു മുറിവാ എന്നത്. റിയൽ എസ്റ്റേറ്റ് മാഫിയകൾ എങ്ങനെയാണ് ഭൂമിയുടെ പ്രകൃതി സമ്പത്തിലേക്ക് കടന്നുകയറ്റം നടത്തുന്നത് കഥയിൽ ചൂണ്ടി കാട്ടുന്നു.

നാം അറിയാതെ നമ്മിലേക്ക് ആഗോളവൽക്കരണത്തിൻ്റെ കച്ചവടകണ്ണ് എത്തുകയും നമ്മുടെ സ്വത്വം തന്നെ അന്യമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് കഥാകാരൻ ചൂണ്ടി കാട്ടുന്നു. ജാഗ്രത പാലിക്കാതെ ഇരിക്കുമ്പോൾ നഷ്ടങ്ങളുടെ ഇരുൾ വീഴുന്നത് പോലും നാം അറിയാതെ പോകുന്നു എന്ന് അറിയിപ്പായി മാറുകയാണ് 'എങ്കിലും മാർഗരറ്റേ നീ' എന്ന കഥ .

ഈ കഥയിൽ ആഗോള വൽക്കരണ കാലത്ത് സാമ്രാജ്യത്വം എങ്ങനെയാണ് ജനതയുടെയും രാഷ്ട്രങ്ങളുടെയും മേലെ അധീശത്വം സ്ഥാപിക്കുന്നതെന്നും പ്രതിരോധങ്ങളുടെ ശബ്ദം ഇല്ലാതാക്കുന്നതെന്നും കാട്ടിത്തരുന്നു. എങ്ങനെയെല്ലാം നമ്മെ ഉപകരണങ്ങളാക്കുന്നു എന്ന് ബോധ്യം തരുന്നു.

മതങ്ങളുടെ പേരിൽ വേർപിരിക്കുന്നതിനെയും,പൗരത്വതതിൻ്റെ പേരിൽ കുടിയിറക്ക പെടുന്നവൻ്റെയും വേദന പങ്ക് വയ്ക്കുന്നുണ്ട് ഇനി ദൃക്സാക്ഷി കഥ തുടരട്ടെ എന്നതിൽ വാർത്തകൾ ഉണ്ടാക്കുക മാത്രമാണ് മാധ്യമ ധർമ്മം എന്ന് വിചാരിക്കുന്ന കാലത്ത് നഷ്ടമാകുന്ന പത്രധർമ്മത്തെ കുറിച്ച് വായനക്കാരനിലേക്ക് എത്തിക്കുന്ന കഥയാണ് വാർത്തകൾ ഉണ്ടാക്കുന്നതിൻ്റെ ഒരു ദൃക്സാക്ഷി വിവരണംഎന്നത്.

വരയ്ക്കാൻ കരുതി വച്ച ചിത്രം എന്ന കഥക്ക് ഒരു ക്ലാസ്സിക് ടച്ച്‌ ഉണ്ടെന്ന് പറയാം. അത് ക്ലിയോപാട്രയുടെ അന്ത്യ നിമിഷങ്ങളെ ചിത്രത്തിലെന്ന പോലെ വരച്ചു കാട്ടുന്നു. അത് കാവ്യ സമാനമായ ഒരു കഥയാണെന്ന് പറയാം. അങ്ങനെ ഓരോ കഥയും.

ബന്ധങ്ങളുടെ നൂൽപ്പാലത്തിൽ വഴുതി വീഴുന്നവർ, പ്രണയത്തിൻ്റെ മോഹഭംഗങ്ങളും ഒക്കെ കഥാകൃത്ത് പല കഥകളിലും പ്രമേയങ്ങൾ ആയി അവതരിപ്പിച്ചിട്ടുണ്ട്. രാക്ഷ്ട്രിയ വ്യതിയാനങ്ങളിൽ അസ്തമിക്കാത്ത ചുവപ്പിൻ്റെ സ്വീകാര്യത പറഞ്ഞ് വച്ചിട്ടുണ്ട്.

ചില കഥകൾക്ക് ഒരു നാടകത്തിൻ്റെ ഭാവം ചിലതിന് ഒരു കവിതയുടെ ഒഴുക്ക്.ആഖ്യാനത്തിൻ്റെ ശൈലി വ്യത്യസ്തമാക്കി എഴുത്തുകാരൻ്റെ സാമൂഹിക കാഴ്ച്ചപ്പാടുകൾ കൂടി പറഞ്ഞു പോകുന്നതാണ് ഓരോ കഥകളും. മൗനമാകുന്നതി നേക്കാൾ നേരിൻ്റെ ശബ്ദങ്ങൾ ആകാനുള്ള ആഹ്വാനം കഥകളിൽ മുഴങ്ങുന്നുണ്ട്.

നാം അധിവസിക്കുന്ന ഇടങ്ങളിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കപെടരുതെന്നും ചരിത്രം തിരുത്തുവാനുള്ളതല്ലെന്നും കഥകൾ വിളിച്ച് പറയുന്നുണ്ട്. വിശ്വൻ പടനിലത്തിൻ്റെ കഥകൾ നാം പറയണം എന്ന് കരുതുന്ന കാര്യങ്ങൾ തന്നെയാണ്പ്രതിപാദിക്കുന്നത്.

ഓരോ കഥയും ചിന്തകളുടെ കെട്ടുകൾ അഴിച്ചുകൊണ്ടുളള കൂട്ടികൊണ്ട് പോകലാണ്. കഥകളുടെ കൂടുതൽ ആസ്വാദ്യകരമായ അനുഭവം ഉണ്ടാകാൻ തീർച്ചയായും വായിക്കുക.

-റെജി വി ഗ്രീൻലാൻഡ്

voices
Advertisment