/sathyam/media/post_attachments/OU55rb56iS4kSHrSJsaX.jpg)
-റെയ്മണ്ട് ആന്റണി
(മനുഷ്യാവകാശ പ്രവർത്തകൻ)
കെഎസ്ആർടിസി എന്ന പ്രസ്ഥാനത്തിന് വല്ല ലാഭവും ഉണ്ടോ ? ജോലി ചെയ്താലും ചെയ്തില്ലെങ്കിലും ശമ്പളം മുടങ്ങാതെ കിട്ടുന്ന ഒരു പ്രസ്ഥാനമാണ് ഇത്. കോവിഡ് കാലഘട്ടത്തിലും വരുമാനം ഒന്നും ഇല്ലാതിരുന്ന സമയത്തും കൃത്യമായി ശമ്പളവും പെൻഷനും വിതരണം ചെയ്യുവാൻ മാസംതോറും 150 കോടിയോളം രൂപ സർക്കാർ തയ്യാറാക്കി തന്നതിന് നന്ദി പോലും ഈ ജീവനക്കാർക്ക് ഇല്ല.
പുതിയ ഒരു ശമ്പളപരിഷ്കരണത്തിലൂടെ മാസംതോറും 30 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുന്ന ഈ ശമ്പളപരിഷ്കരണ നയം സർക്കാർ നിർത്തിവയ്ക്കണം. കാരണം കെഎസ്ആർടിസി എന്ന പ്രസ്ഥാനത്തിൽ വന്ന് ഒപ്പിട്ടാൽ ശമ്പളം എന്ന രീതി മാറ്റി ബസ് സർവീസിൽ വരുമാന അടിസ്ഥാനത്തിൽ ശമ്പളം നൽകണം.
വരുമാന അടിസ്ഥാനത്തിൽ ശമ്പളം കൊടുക്കുമ്പോൾ ബസുകളിൽ ആളുകളെ വിളിച്ചു കയറ്റി പോകുവാൻ ജീവനക്കാർ തയ്യാറാകും. സർവീസിൽ വരുമാനം കൂടുതൽ കാണിക്കുന്നവർക്ക് ശമ്പള വരുമാനം വർധിപ്പിച്ചു കൊടുക്കണം. അപ്പോഴേ ജീവനക്കാർക്ക് ജോലിയിൽ താല്പര്യം ഉണ്ടാവുകയുള്ളൂ.
വരുമാന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താൽപര്യമില്ലാത്ത ജീവനക്കാരെ പിരിച്ചുവിട്ട് അഭ്യസ്ത വിദ്യരായ - എന്ത് ജോലിയും ചെയ്യുവാൻ തയ്യാറായ - ബിരുദധാരികളായ ഉദ്യോഗാർത്ഥികൾ നമ്മുടെ നാട്ടിൽ ക്യൂ നിൽക്കുകയാണ് എന്ന് ഓർമ്മപ്പെടുത്തണം.
ഈ വിഷയം തൊഴിലാളി സംഘടനാ നേതാക്കന്മാരെ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഓർമിപ്പിച്ചൽ സമരത്തിൽനിന്നും ഈ ജീവനക്കാരും നേതാക്കന്മാരും പിന്മാറും. അന്നേ നന്നാകൂ കെഎസ്ആർടിസി എന്ന പ്രസ്ഥാനം.