Advertisment

ഹസൻ അലി കൈവിട്ട ക്യാച്ചിൽ പാക്കിസ്ഥാന്റെ ഫൈനൽ സ്വപ്നം തകർന്നടിഞ്ഞു !

New Update

publive-image

Advertisment

'ക്യാച്ചസ് വിന്‍ മാച്ചസ് ' എന്ന വാക്യം ക്രിക്കറ്റിൽ 100 % യാഥാർഥ്യമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇന്നലെ കൈപ്പിടിയിലായി എന്ന് ഉറപ്പായിരുന്ന ജയം ഒരു നിർണ്ണായക ക്യാച്ച് കൈവിട്ടതോടെ പാക്കിസ്ഥാന് നഷ്ടമായി.

publive-image

അവിശ്വസനീയമാണ് ആസ്‌ത്രേലിയയുടെ ഈ വിജയം. ഒരു പക്ഷേ അവർപോലും ഇത്തരമൊരു തകർപ്പൻ വിജയം അവസാന ഓവറുകളിൽ പ്രതീഷിച്ചിരുന്നിരിക്കില്ല. വല്ലപ്പോഴുമൊക്കെ തിളക്കമാർന്ന ബാറ്റിംഗ് കാഴ്ചവയ്ക്കാറുള്ള 'മാത്യു വേഡ്' ഇന്നലെ കളം നിറഞ്ഞാടി.

publive-image

മാത്യു വേഡ് 21 റൺസ് നേടിയപ്പോൾ ഷാഹിൻ അഫ്രീദിയുടെ ബോളിൽ ഹസൻ അലി വിട്ടുകളഞ്ഞ അദ്ദേഹത്തിൻ്റെ ക്യാച്ചിന് പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവന്നു. അവരുടെ ഫൈനൽ പ്രതീക്ഷ അതോടെ അവസാനിച്ചു.

publive-image

അവസാന 4 ഓവറുകളിൽ ജയിക്കാനായി ആസ്‌ത്രേലിയക്ക് 50 റൺസ് ആണ് വേണ്ടിയിരുന്നത്.17 മത്തെ ഓവറിൽ 13 റൺസ്,18 മത്തെ ഓവറിൽ 15 റൺസ്,19 മത്തെ ഓവറിൽ 22 റൺസ് എന്നിങ്ങനെ ആ ലക്ഷ്യം ഓരോവർ മുന്നേ അവർ നേടിയെടുത്തു.

publive-image

മാൻ ഓഫ് ദി മാച്ച്, മാത്യു വേഡ് കേവലം 17 ബോളിൽ രണ്ട് ഫോറും നാല് സിക്‌സും ഉൾപ്പെടെ 41 റൺസെടുത്താണ്‌ ഓസീസ് ടീമിനെ വിജയസോപാനത്തിലെത്തിച്ചത്.

publive-image

കളിയിലുടനീളം പ്രാർത്ഥനാ സൂക്തങ്ങൾ ഉരുവിട്ടുകൊണ്ടിരുന്ന പാക്ക് ക്രിക്കറ്റ് ആരാധകരെയും വിക്കറ്റ് കീപ്പറേയും തീർത്തും നിരാശരാക്കിയ ഹസൻ അലിയുടെ ആ ഡ്രോപ്പ് ക്യാച്ച് പാക്ക് ടീമിന് വലിയൊരു ഷോക്കായി മാറപ്പെട്ടു എന്നത് നിസ്തർക്കമായ വസ്തുതയാണ്.

publive-image

ഇതുവരെ T 20 ലോകകപ്പ് ജയിച്ചിട്ടില്ലാത്ത ആസ്‌ത്രേലിയക്ക് ഇത്തവണ അത് നേടാനാകുമെന്നാണ് പ്രതീക്ഷ.

 

voices
Advertisment