സാറേ ഇവൻ കള്ളനാണ്, കുറേ നാളുകളായി എൻ്റെ പെൻസിൽ മോഷ്ടിക്കുന്നു, ഇവനെതിരേ കേസെടുത്ത് ജയിലിലടയ്ക്കണം ?

New Update

publive-image

സംഭവം വളരെ രസകരമാണ്. ഒരു പ്രൈമറി സ്‌കൂൾ വിദ്യാർത്ഥി കൂട്ടുകാരുമൊത്ത് പോലീസ് സ്റ്റേഷനിലെത്തി മറ്റൊരു വിദ്യാർത്ഥിക്കെതിരേ പരാതിപ്പെട്ടതാണ് വിഷയം.

Advertisment

ആന്ധ്രാപ്രദേശ് പോലീസ് ഇതിന്റെ വീഡിയോ അവരുടെ ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്തത് വൈറലായിമാറിയിരിക്കുന്നു.

ചിത്രത്തിൽ ചെക്ക് ഷർട്ട് ധരിച്ചിരിക്കുന്ന കുട്ടി പച്ച ഷർട്ടിട്ട വിദ്യാർത്ഥിക്കെതിരെയാണ് പരാതി പ്പെട്ടത്.ആവശ്യം ഇതായിരുന്നു. " ഇവൻ സ്ഥിരമായി പെൻസിൽ മോഷ്ടിക്കുന്നു. തെളിവ് ഇവരെല്ലാമുണ്ട്. ഇവനെതിരേ കേസെടുക്കണം, ജയിലിലടയ്ക്കണം." ചിത്രത്തിൽ പരാതിപ്പെടുന്ന കുട്ടിയുടെ മുഖത്തെ നിഷ്ക്കളങ്കത്വം ആരുടേയും മനസ്സിൽ തട്ടുന്നതാണ്.

പയ്യൻ കേസെടുക്കണമെന്ന വാശി തുടർന്നപ്പോഴും പോലീസുദ്യോഗസ്ഥർ ഇരുവരെയും തമ്മിൽ യോജിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

publive-image

" കേസെടുത്താൽ ഇവൻ ജയിലിലാകും, പിന്നെ പഠിക്കാൻ പറ്റില്ല, ജോലി കിട്ടില്ല, പട്ടിണിയാകും, ഇവനുണ്ടാ കുന്ന ദുരിതം നിനക്കും സങ്കടമാകും.ഞങ്ങൾ ഉറപ്പ് തരുന്നു ഇനിയിവൻ ആരുടേയും പെൻസിൽ മോഷ്ടി ക്കില്ല, പഠിത്തത്തിൽ മാത്രമേ ശ്രദ്ധിക്കുകയുള്ളു.." പോലീസുകാരുടെ ഉറപ്പിലും പരാതിക്കാരന് വിശ്വസക്കുറവ്.

കുറ്റാരോപിതനായ വിദ്യാർത്ഥി തലകുലുക്കി അനുസരിച്ചു. അപ്പോഴും പരാതിക്കാരന് മൗനം. "കേസെ ടുക്കണം സാറേ ,ഇവനിനിയും മോഷ്ടിച്ചാലോ" എന്നായി അവൻ്റെ സംശയം.

സംശയം പോലീസ് തീർത്തുകൊടുത്തു. ജീവിതത്തിൽ ഇനി മോഷ്ടിക്കില്ലെന്ന് വിദ്യാർത്ഥിയും സത്യം ചെയ്തു.ഇരുവരും പരസ്പ്പരം കൈകൊടുത്തു. പിണക്കം മറന്നു ചിരിച്ചു.

പോലീസ് ഐസ് ക്രീം വരുത്തി എല്ലാവർക്കും നൽകിയശേഷമാണ് അവരെ യാത്രയാക്കിയത്.

publive-image

ഈ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ആന്ധ്രാപൊലീസ് ഇങ്ങനെ എഴുതി ...

" കുട്ടികൾക്ക് പോലീസിലുള്ള വിശ്വസമാണ് ഈ സംഭവത്തോടെ വെളിവാകുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഇതുപോലെ സൗഹാർദ്ദപരമായി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം കൂടിയാണ് ഈ സംഭവം നൽകുന്ന സന്ദേശം. സമൂഹത്തെ എല്ലാ നിലയിലും പൂർണ്ണമായി വിശ്വസത്തിലെടു ത്തുകൊണ്ടുള്ള നടപടികൾ പോലീസ് സ്വീകരിക്കേണ്ടത് അനിവാര്യമാണ് " ഇതാണ് ട്വിറ്ററിൽ ആന്ധ്രാ പോലീസ് കുറിച്ച വരികൾ.

Advertisment