/sathyam/media/post_attachments/g9YsK7weBUOrGXSD7jwM.jpg)
രാജ്യത്തെ നടുക്കിയ സി ഡി എസ് ജനറൽ ബിപിൻ റാവത്തും ഭാര്യയുമുൾപ്പെടെ 13 പേർ മരണപ്പെട്ട സൈന്യത്തിന്റെ എം ഐ -17 ഹെലികോപ്റ്റർ അപകടത്തിൽ ഉത്തരം ലഭിക്കേണ്ടത് താഴെപ്പറയുന്ന 3 ചോദ്യങ്ങൾക്കാണ് ..
1 . രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ഒരു സൈന്യാധിപൻ സഞ്ചരിച്ച സുരക്ഷിതവും വിശ്വസനീയവുമായ ഹെലികോപ്റ്റർ എന്തുകൊണ്ട് ക്രാഷ് ആയി ?
2 . ഇന്ത്യൻ സൈന്യത്തിലെ ഉന്നത അധികാരികൾ പ്രത്യേക പ്രോട്ടോക്കോൾ അനുസരിച്ചാണ് യാത്ര ചെയ്യു ന്നത്.കാലാവസ്ഥ സുരക്ഷിതമാണ് എന്നുറപ്പാക്കിയശേഷം മാത്രമാണ് യാത്ര തുടങ്ങുക.ബാക്ക്പിനുവേണ്ടി മറ്റൊരു ഹെലികോപ്റ്റർ സദാ സജ്ജമാക്കി നിർത്തിയിരിക്കും.യാത്ര പുറപ്പെടും മുൻപ് ഹെലികോപ്റ്ററിന്റെ സാങ്കേതിക പരിശോധന നടത്തി ഓരോ ഭാഗവും കൃത്യമായി വിലയിരുത്തി പൂർണ്ണ സജ്ജമെന്ന് ഉറപ്പുവരു ത്തുകയും ചെയ്യും.അങ്ങനെയെങ്കിൽ അപകടം എന്തുകൊണ്ട് സംഭവിച്ചു ?
3 . ഇന്ത്യയുടെ ഉന്നത സൈനിക മേധാവികൾ ശത്രുരാജ്യങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ ഉള്ളവരാണ്. ഇതവരുടെ ഗൂഡാലോചനയാണോ ?
/sathyam/media/post_attachments/Jb2bRlGtt4jtf1q7BHph.jpg)
അന്വേഷണം പൂർത്തിയാകാതെ ഈ ആശങ്കകൾ അവസാനിക്കില്ല.
ലോകത്തെ ഏറ്റവും കരുത്തുറ്റതും വിശ്വസനീയവും ഇരട്ട എഞ്ചിനുകളുമുള്ള റഷ്യൻ നിർമ്മിത എം ഐ-17 ഹെലികോപ്റ്ററുകൾ നിലവിൽ ലോകത്തെ 60 രാജ്യങ്ങളിലായി 12000 ത്തിലധികം എണ്ണം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇരട്ട എഞ്ചിൻ ഉള്ളതുകൊണ്ടുതന്നെ ഈ ഹെലികോപ്റ്ററുകൾ അപകടത്തിൽ പ്പെടാനുള്ള സാദ്ധ്യതയും വിരളമാണ്. പ്രധാനമന്ത്രിവരെ എം ഐ -17 ഹെലികോപ്റ്ററിലാണ് സഞ്ചരിക്കുന്നത്.
ജനറൽ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ വളരെ പ്രഗത്ഭനും അനുഭവപാഠവവുമുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗാണ് പറത്തിയിരുന്നത്. അദ്ദേഹം എം ഐ-17 ഹെലികോപ്റ്റർ പറത്തുന്നതിൽ ഏറ്റവും വിദഗ്ദ്ധനാണ് , അതുകൊണ്ടുതന്നെ 'മാനവ പിഴവ്' (Human error) എന്ന ഒരു സാദ്ധ്യത കാണുന്നുമില്ല.
/sathyam/media/post_attachments/Yv1LwJW5wIqz8tdWCiml.jpg)
മോശം കാലാവസ്ഥയും കാഴ്ചമറയ്ക്കുന്ന മഞ്ഞും അപകടത്തിനുള്ള കാരണമാകാം എന്ന പ്രാഥമിക നിഗമന ത്തിലാണ് രാജ്യരക്ഷാ വിദഗ്ദർ. ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ മേഘങ്ങൾക്ക് താഴെക്കൂടി പറന്നതും അതുവഴി റോട്ടറുകൾ മരത്തിൽ തട്ടിയതുമാകാം മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഓരോ അപകടം കഴിയുമ്പോഴും നമ്മൾ ദുഃഖം രേഖപ്പെടുത്തുകയും കണ്ണീർ വാർക്കുകയും പിന്നീട് അത് മറക്കുകയുമാണ് പതിവ്. ഇതുപോലെയുള്ള ദുഖകരമായ അപകടങ്ങൾ ഒഴിവാക്കാനുള്ള ശാശ്വത പരിഹാരം ഭാവിയിലെങ്കിലും ഉണ്ടാകേണ്ടത് അനിവാര്യമാണ്.
/sathyam/media/post_attachments/QfLOwwHjk72wcPAObe8D.jpg)
വളരെ ഗൗരവമേറിയ ഒരു വസ്തുത എന്തെന്നാൽ ഉന്നതസ്ഥാനീയനായ ഒരു ജനറലിനെ ഏറ്റവും വിശ്വസ നീയമായി കരുതുന്ന ഒരു ഹെലികോപ്റ്ററിൽ 50 കിലോമീറ്റർ ദൂരം സുരക്ഷിതമായി കൊണ്ടുപോകാൻ കഴിയാത്ത രാജ്യം എങ്ങനെ വിദേശശക്തികളിൽ നിന്നും നാടിനെ രക്ഷിക്കും എന്ന ചോദ്യം രാജ്യത്തെ ജനങ്ങളും ഒരുപക്ഷേ ലോകരാജ്യങ്ങളും ഉന്നയിച്ചാൽ എന്തുത്തരമാണ് നൽകാൻ കഴിയുക ? രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‍നം കൂടിയാണീ വിഷയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us