ഇന്ത്യൻ കരസേനയിലെ ജവാന്മാർക്ക് പുതിയ യൂണിഫോം

New Update

publive-image

12 ലക്ഷം വരുന്ന ഇന്ത്യൻ കരസേനയിലെ ജവാന്മാർക്ക് പുതിയ യൂണിഫോം നിലവിൽ വരുകയാണ്. ഇതിന്റെ ഉദ്‌ഘാടനം ജനുവരി 15 ന് നടക്കുകയുണ്ടായി.

Advertisment

ഇപ്പോൾ നിലവിലുള്ള യൂണിഫോം 2008 ലാണ് പ്രാബല്യത്തിൽ വന്നത്.പുതിയ യൂണിഫോം സൈനികർക്ക് കൂടുതൽ അനായാസത നല്കുന്നതരത്തിലാണ് ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്. മരുഭൂമി, ഉയർന്ന മലനിരകൾ, മഞ്ഞുമലകൾ, വനമേഖല, തുറസ്സായ സ്ഥലങ്ങൾ ഇവയ്‌ക്കെല്ലാം അനുകൂലമായ രീതിയിലാണ് പുതിയ യൂണിഫോമിന്റെ ഘടനയും നിർമ്മിതിയും.

publive-image

70 % കോട്ടണും 30 % പോളിസ്റ്ററും ചേർത്താണ് പുതിയ യൂണിഫോം രൂപപ്പെടുത്തിയിട്ടുള്ളത്. അതുകൊ ണ്ടുതന്നെ വേഗത്തിലുണങ്ങാനും ഒപ്പം തണുപ്പുള്ള സ്ഥലങ്ങളിലും ചൂട് പ്രദേശങ്ങളിലും ധരിക്കാനും ഇത് പ്രയോജനപ്രദമാണ്. പഴയ യൂണിഫോമിനെ അപേക്ഷിച്ച് ഇതിന് 15 % ഭാരക്കുറവും 23 % ഈടുറ്റതുമാണ്.

പുതിയ സേനാ യൂണിഫോം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിലെ 12 വിദഗ്ധർ ചേർന്നാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സേനയുടെ എല്ലാ യൂണിഫോമിലും മാറ്റം വരുത്തിയിട്ടില്ല. സൈനികർക്ക് യുദ്ധരംഗത്ത് ധരിക്കേണ്ട യൂണിഫോം മാത്രമാണ് ഇപ്പോൾ മാറ്റപ്പെടുക.

Advertisment