/sathyam/media/post_attachments/tNhAC8a1ln8pwtpJbkNO.jpg)
ചിത്രങ്ങളിൽ കാണുന്നത് പ്രശസ്തയായ ബംഗ്ലാദേശ് അഭിനേത്രി റെയ്മ ഇസ്ലാം ഷിമു (Raima-islam-shimu) ആണ്. ഇവർ കൊല്ലപ്പെട്ടിരിക്കുന്നു.
/sathyam/media/post_attachments/cNmtJUqUF3ercfk1mSGU.jpg)
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ സിനിമാ ഷൂട്ടിംഗിനായി വീട്ടിൽനിന്നും പുറപ്പെട്ട അവർ രാത്രിയായിട്ടും മടങ്ങിവരാതിരുന്നതിനെത്തുടർന്ന് കുടുംബം കാലാബഗാൻ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. അവരുടെ മൊബൈലും പ്രവര്‍ത്തിച്ചിരുന്നില്ല.
/sathyam/media/post_attachments/SXwS37a9dQfc9cBgIJxg.jpg)
ഇന്നലെ രാവിലെ ധാക്കയ്ക്ക് സമീപമുള്ള ഹസരത്പൂർ പാലത്തിനടിയിൽ ഒരു ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ അവരുടെ മൃതദേഹം പോലീസ് കണ്ടെത്തി.
/sathyam/media/post_attachments/VEJWr3d9CjE4GfnkQfLf.jpg)
മൃതദേഹത്തിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിനേത്രിയുടെ ഭർത്താവുൾപ്പെടെ 6 പേർ പോലീസ് കസ്റ്റഡിയിലാണ്.
/sathyam/media/post_attachments/UhKfmEBAzZ97n4gNvm76.jpg)
1998 ൽ വർത്തമാൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ റെയ്‌മ ഇതുവരെ 25 സിനിമകളിലും നിരവധി ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകൾ അവർ നിർമ്മിച്ചിട്ടുമുണ്ട്.
/sathyam/media/post_attachments/KN2sO5jW8vdml0N7vtqN.jpg)