04
Monday July 2022
ലേഖനങ്ങൾ

ബാങ്ക് മാനേജരുടെ തിരക്കിലും ചലച്ചിത്ര പിന്നണിഗാനരംഗത്ത് ശ്രദ്ധേയനായി പട്ടം സനിത്ത്. സംഗീതവും സാസ്കാരിക പ്രവര്‍ത്തനവും ആതുരസേവനവും സമന്വയിക്കുന്ന സനിത്തിന്‍റെ ജീവിതം…

സത്യം ഡെസ്ക്
Tuesday, March 1, 2022

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തൻറെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുകയാണ് പട്ടം സനിത്ത്. പ്രമുഖ ബാങ്കിലെ മാനേജറായി ജോലി ചെയ്യുന്നതിനിടെയാണ് സനിത്തിന്‍റെ കലാ ജീവിതം.

ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ് ഇദ്ദേഹം. 14 സിനിമകളിൽ പാടിയിട്ടുണ്ട്. “ലൗ ലാൻഡ്” എന്ന ചിത്രത്തിലെ “മനസ്സിൻറെയുള്ളിൽ നിന്ന്…” എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകില്ല.

തുടർന്ന് ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധ നേടി. ഇതിനോടകം ആയിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. അതിൽ ലളിതഗാനങ്ങളും, ദേശഭക്തി ഗാനങ്ങളും, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും, വിപ്ലവ ഗാനങ്ങളും ഉൾപ്പെടും.

ഒഎൻവി കുറുപ്പ് രചിച്ച് ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ, തരംഗിണി പുറത്തിറക്കിയ ആൽബങ്ങളിലും പാടാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഇദ്ദേഹം കരുതുന്നു.

ഇൻഡ്യൻ രാഷ്ട്രപതി ഡോ എസ് രാധാകൃഷ്ണനിൽ നിന്നും 1966-ൽ ദേശീയ അവാർഡ് നേടിയ ഇടവൻകാട് ടി എൻ പത്മനാഭൻറ് കൊച്ചുമകനാണ്. അമ്മയുടെത് ഒരു പ്രശസ്ത സംഗീത കുടുംബമായിരുന്നു. സനിത്തിൻറ് മുത്തച്ഛൻ രാജസദസ്സിനെ അലങ്കരിച്ചിരുന്ന കലാകാരനായിരുന്നു.

1989-ൽ പാലക്കാട് മലമ്പുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ, ഒഎൻവി കുറുപ്പ് രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനം ആലപിച്ചതിന് ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ, കോളേജ്, സംസ്ഥാന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

2014-ൽ ശങ്കർ മഹാദേവൻ അക്കാഡമി അഖിലേന്ത്യാതലത്തിൽ നടത്തിയ സംഗീത മത്സരത്തിൽ സ്പെഷ്യൽ അപ്രീസിയേഷനോടുകൂടി വിജയിയായി.

2015-ൽ മികച്ച ഗായകനുള്ള ലയൺസ് ഇൻറർനാഷണൽ പുരസ്കാരം ലഭിച്ചു. 2018-ലെ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക ചലച്ചിത്ര അവാർഡ് ലഭിച്ചു. (ചിത്രം: ലൗ ലാൻഡ്. ഗാനം: മനസ്സിൻറെയുള്ളിൽ നിന്ന്…). 2019-ൽ ബാലഭാസ്കർ അവാർഡ് സനിത്തിനെ തേടിയെത്തി. (സംഗീതത്തിനു നല്കിയ മികച്ച സംഭാവനയ്ക്ക്).

ഇവയെല്ലാം സനിത്തിനെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതുമാത്രം. സംഗീതത്തിനൊപ്പം സാമൂഹ്യപ്രവർത്തനും ഈ ഗായകനു ജീവിതചര്യ‍യുടെ ഭാഗമാണ്. തിരുവോണം, ക്രി സ്തുമസ്, റംസാൻ, സ്വന്തം ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം, കുടുംബത്തിലെ മറ്റ് ആഘോഷങ്ങൾ എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളിലൊക്കെ , കേവലം ആഡംബരങ്ങളിലൊതുങ്ങാതെ നഗരത്തിലെയും പരിസരത്തെയും അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കൊപ്പമായിരിക്കും.

ശ്രീചിത്ര പുവർ ഹോം, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, റീജ്യണൽ ക്യാൻസർ സെന്‍റർ, പൂജപ്പുര മഹിളാ മന്ദിരം, ചെഷയർ ഹോം, നഗരത്തിനുള്ളിലെയും പുറത്തെയും മറ്റു അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസത്തിൽ ഒരു തവണ സന്ദർശിക്കും.

അന്തേവാസികളെ പാട്ടുപാടി സന്തോഷിപ്പിച്ച് അവർക്കൊപ്പം ചേരും. വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകൾ ഇവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം ക്ഷണിതാവ് കൂടിയാണിദ്ദേഹം. ഇതു കൂടാതെ പരിസ്ഥിതിക്കു വേണ്ടി നിലകൊള്ളുന്ന പട്ടം സനിത് എന്ന ഗായകൻ എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വൃക്ഷത്തൈ നടീലിൽ പങ്കെടുക്കാറുണ്ട്. നടുക മാത്രമല്ല ഇവ പരിപാലിക്കാനും പ്രത്യേക ശ്രദ്ധപുലർത്താറുണ്ട്.

സ്വദേശത്തും വിദേശത്തുമായി രണ്ടായിരത്തി അഞ്ഞൂറിലധികം വേദികളിൽ ഗാനമേളകൾ അവതരിപ്പിക്കാൻ സനിത്തിന് കഴിഞ്ഞിട്ടുണ്ട്. ആകാശവാണി, ദൂരദർശൻ തുടങ്ങി നിരവധി ചാനലുകളിൽ അദ്ദേഹം പ്രോഗ്രാം അവതരിപ്പിക്കുന്നു.

ജന്മസിദ്ധമായി ലഭിച്ച സ്വരമാധുര്യം ഇക്കാലയളവിലും നിലനിർത്തി വരുന്ന പട്ടം സനിത്ത് സംഗീത വഴിയിൽ തൻറെതായ ഇടം കണ്ടെത്തി യാത്ര തുടരുകയാണ്. സരോജിനി അമ്മയുടെയും രാമസ്വാമിയുടെയും മകനാണ്. ഭാര്യ: രതിക. മകൻ: എസ്. അനൂപ് (ലയോള സ്കൂൾ പ്ലസ് വൺ വിദ്യാർഥി)

More News

പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും […]

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ കത്ത് പുറത്ത്. ഒരുവര്‍ഷം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രിക്കാണ് ഗവര്‍ണര്‍ കത്തു നല്‍കിയത്. പദ്ധതി വേഗത്തിലാക്കാന്‍ ഇടപെടലാവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്. 16.8-21 നാണ് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. 24.12.20 ന് ഇത് സംബന്ധിച്ച് അന്നത്തെ റയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. ഇതിന്റെ സൂചനയും കത്തിലുണ്ട്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ […]

തിരുവനന്തപുരം: പി.പി.ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റില്‍ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ അത് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ശ്രദ്ധക്ഷണിക്കല്‍ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്ബോഴാണ് ചിത്തരഞ്ജന്‍ എം.എല്‍.എ ചെയറില്‍ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് സംസാരിക്കാന്‍ പോയത്. തുടര്‍ന്നാണ് മന്ത്രിയുടെ സംസാരം നിര്‍ത്താനാവശ്യപ്പെട്ട് സ്പീക്കര്‍, ചിത്തരഞ്ജന്‍ എം.എല്‍.എക്ക് ശാസന നല്‍കിയത്. അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞായിരുന്നു ശാസന. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമല്ല […]

തിരുവനന്തപുരം: മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്നാരായണൻ എംഎൽഎ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും […]

തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി.പി ചിത്തരഞ്ജന് സ്പീക്കറുടെ വിമര്‍ശനം. ശ്രദ്ധ ക്ഷണിക്കലിനിടെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി സംസാരിച്ചതിനാണ് സ്പീക്കര്‍ ചിത്തരഞ്ജനെ വിമര്‍ശിച്ചത്. മന്ത്രി പി രാജീവ് കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുമ്പോഴായിരുന്നു സംഭവം. പി.പി ചിത്തരഞ്ജന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി മറ്റൊരംഗത്തോട് സംസാരിക്കുകയായിരുന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് കൂട്ടായി സംസാരിക്കുക, ചെയറിന് പിന്തിരിഞ്ഞു നില്‍ക്കുക തുടങ്ങിയ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എല്ലാവരും ഇതു ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

പാലക്കാട്: കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവ്വകലാശാലകളിൽ പോകുന്ന വരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വിദ്യാഭ്യാസഹബ്ബ് സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്എം ചെയർമാൻ ജോസ് കെ മാണി എംപി അഭ്യർത്ഥിച്ചു. പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് വേണ്ടി യുകെ, ജർമ്മനി, കാനഡ, ആസ്ട്രേലിയ, അയർലൻഡ് എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം […]

മലയാളികളുടെ പ്രിയ അമ്മമുഖങ്ങളില്‍ ഒന്നായിരുന്നു കെപിഎസി ലളിതയുടേത്. താരത്തിന്റെ വേര്‍പാട് ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നടി ഈ ലോകത്തോട് തന്നെ വിടപറഞ്ഞത്. തകര്‍ച്ചയില്‍ നിന്നും കരയറി സിനിമ തിരക്കുകളിലേക്ക് അമ്മയുടെ മരണത്തിന് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. എന്നാല്‍ ഇപ്പോള്‍ അമ്മയുടെ മരണത്തിനു പിന്നാലെ തങ്ങള്‍ക്കെതിരെ വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച്‌ സംസാരിക്കുകയാണ് സിന്ധാര്‍ഥ്. അമ്മയെ കുറിച്ച്‌ വന്ന വ്യാജ വാര്‍ത്തകളോട് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ ശ്രീകണ്ഠന്‍ നായരോട് സംസാരിക്കവെ […]

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം തുറവൂരിൽ ആരംഭിച്ചു. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്. പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക. ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ […]

പാലക്കാട്: പൊള്ളാച്ചിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ അറസ്റ്റ് ചെയ്തു. സ്വന്തം കുഞ്ഞാണെന്ന് ഭർത്താവിന്റെ വിശ്വസിപ്പിക്കാനായിരുന്നു നീക്കം. ഭർതൃവീട്ടിലും സ്വന്തം നാട്ടിലും താൻ ഗർഭിണിയാണെന്നാണ് ഷംന പറഞ്ഞിരുന്നത്. ഏപ്രിൽ മാസത്തിൽ പ്രസവിച്ചുവെന്നും, കുഞ്ഞ് ഐസിയുവിലാണെന്നുമാണ് ഷംന വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. കള്ളത്തരം പൊളിയാതിരിക്കാനാണ് കുഞ്ഞിനെ ഷംന തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു. ഏപ്രിൽ 22ന് പ്രസവിച്ചുവെന്നാണ് ഷംന വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇവരുടെ ഭർത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ല. ആശാവർക്കറുടെ […]

error: Content is protected !!