നിർമ്മാണങ്ങൾക്ക് ഇനി പാറയും കല്ലും ആവശ്യമില്ല. ഇത് വെറുതെ ആളുകളെ മോഹിപ്പിക്കാനോ അമ്പരപ്പിക്കാനോ പറയുന്നതല്ല. 100 % സത്യസന്ധമായ വാർത്തയാണ്.
നിർമ്മാണങ്ങൾക്ക് പാറയും കല്ലുകളും ഉപയോഗിക്കുന്നതിനു പകരം സ്റ്റീൽ പ്ലാന്റുകളിൽ കുന്നുകൂടിക്കിടക്കുന്ന ഇരുമ്പയിരിലെ മാലിന്യങ്ങൾ (Steel slag) ഉപയോഗിച്ച് കൃതൃമ കല്ലുകളും പാറകളും നിർമ്മിക്കുന്ന വിദ്യ, വർഷങ്ങളുടെ ഗവേഷണ പരീക്ഷണങ്ങൾക്കുശേഷം സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CRRI) വികസിപ്പിച്ചെടുക്കുകയും അതുവഴി ഗുജറാത്തിലെ ഹാജരാ പോർട്ടിൽ ഒരു കിലോമീറ്റർ നീളത്തിൽ 6 വരിപ്പാത നിർമ്മിക്കുകയും ചെയ്തു കഴിഞ്ഞു.
ഇത് വിപ്ലവകരമായ ഒരു ഗവേഷണ മുന്നേറ്റമാണ്. ഇപ്രകാരമുള്ള ഹാജിറാ പോർട്ടിലെ റോഡ് നിർമ്മാ ണത്തിന് പാറയും മെറ്റലും ഉപയോഗിച്ചുള്ള റോഡ് നിർമ്മാണത്തെക്കാൾ 30% ചെലവും കുറവായിരുന്നു.
സാധാരണ ടാർ ചെയ്യുന്നതിൽ നിന്നും റോഡിനുള്ള കനവും 30 % കുറവാണ്. സാധാരണ ടാർ റോഡിനേക്കാൾ സ്റ്റീൽ മാലിന്യം കൊണ്ടുണ്ടാക്കുന്ന റോഡിന് ബലവും ഉറപ്പും ഇരട്ടിയിലുമധികമാണ്.
ഹാജിറാ പോർട്ടിലേക്കുള്ള റോഡ് സ്ഥിരം സർക്കാരിനൊരു തലവേദനയായിരുന്നു. 18 മുതൽ 30 ടൺ വരെ ഭാരവും വഹിച്ചുകൊണ്ടുള്ള 1000 ത്തിലധികം ട്രാക്കുകളാണ് ഇതുവഴി ദിവസവും പോയിരുന്നത്. എത്ര ടാർ ചെയ്താലും അധികനാൾ നീണ്ടുനിൽക്കില്ലായിരുന്നു. റോഡ് സ്ഥിരം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ ട്രക്ക് ഗതാഗതവും ചരക്കുനീക്കവും വലിയ ബുദ്ധിമുട്ടായിരുന്നു.
രാജ്യത്തെ സ്റ്റീൽ പ്ലാന്റുകളിൽ നിന്ന് ഒരു വർഷം ശരാശരി 19 മില്യൺ ടൺ സ്റ്റീൽ വേസ്റ്റ് ആണ് പുറത്തു വരുന്നത്. 2030 ആകുമ്പോഴേക്കും ഇത് 50 മില്യൺ ടൺ വരെയാകാം. സർക്കാരിനും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യക്കും ഇതൊരു വലിയ തലവേദനയായിരുന്നു.
സ്റ്റീൽ പ്ലാന്റുകളിൽ ഇവ വലിയ ഒരു പർവതം പോലെ നമുക്ക് ദൂരെനിന്നുവരെ കാണാവുന്നതാണ്. പാരിസ്ഥി തിക്കുവരെ ഭീഷണിയായിരുന്നു ഈ മാലിന്യങ്ങൾ.
ഇന്ത്യയിലെ നിർമ്മാണ മേഖലയിലേക്ക് ഇതുപയോഗിക്കാനുള്ള സാദ്ധ്യതകളാരായാൻ പ്രത്യേകിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങൾ പാറയ്ക്കും മറ്റു നിർമ്മാണ സാമഗ്രികൾക്കും വളരെയധികം ബുദ്ധിമുട്ടനുഭവി ക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ സിഎസ്ഐആര്‍, സിആര്‍ആര്‍ഐ (Central Road Research Institute), സിഎസ്ഐആര്‍ (Council of Scientific and Industrial Research) എന്നീ സ്ഥാപനങ്ങളെ ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി നിയമിച്ചു.
വർഷങ്ങളുടെ ഗവേഷണപരീക്ഷണങ്ങൾ ഇപ്പോൾ നൂറു ശതമാനം വിജയം കണ്ടിരിക്കുന്നു.സ്റ്റീൽ വേസ്റ്റിൽ നിന്ന് പാറയും,മെറ്റലും,ഇഷ്ടികയും നിർമ്മിക്കുകയും ഈടുറ്റ നിർമ്മിതികൾക്ക് അവ അനുയോജ്യമാണെന്ന് തെളിയുകയും ചെയ്തിരിക്കുന്നു. സിഎസ്ഐആര്‍ സിആര്‍ആര്‍ഐയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ ഉറപ്പേറിയ കൃതൃമ ക്കല്ലുകൾ സൂറത്തിലെ എഎംഎല്‍എസ് സ്റ്റീൽ പ്ലാന്റിലാണ് നിർമ്മിച്ചത്.
ഈ കല്ലുകളും പാറയും ഉപയോഗിച്ചാണ് ഉറപ്പുള്ള ഒരു കിലോമീറ്റർ 6 വരിപ്പാത ഹാജിറാ പോർട്ടിൽ വിജയകരമായി നിർമ്മിച്ചതും. എത്ര വാഹനങ്ങൾ അതുവഴി കടന്നുപോയിട്ടും റോഡ് അതേപടി തന്നെയുണ്ട്.
ഈ കണ്ടുപിടുത്തം കേരളം പോലെ നിർമ്മാണാവശ്യങ്ങൾക്കു പാറ ദൗർലഭ്യത നേരിടുന്ന സംസ്ഥാനങ്ങൾക്ക് വലിയ അനുഗ്രഹമാണ്. മില്യൺ കണക്കിന് ടൺ മാല്യന്യമാണ് ഓരോ സ്റ്റീൽപ്ലാന്റിലും വലിയ പർവതം പോലെ നിലകൊള്ളുന്നത്.
വ്യാവസായികാടിസ്ഥാനത്തിൽ ഇതുപയോഗപ്പെടുത്തിയാൽ അനേകവർഷങ്ങൾ നമ്മുടെ നിർമ്മണമേഖലയ്ക്ക് അത് വലിയ ഉത്തേജനമാകുന്നതുകൂടാതെ ഇവ ഉയർത്തുന്ന പാരിസ്ഥിതി പ്രശ്നത്തിനും വലിയ പരിഹാരമാകും ഉണ്ടാകുക.
സ്റ്റീൽ വേസ്റ്റ് വഴിയുള്ള നിർമ്മാണ സാമഗ്രികൾക്ക് ബലവും ഉറപ്പും കൂടുതലായതിനാൽ അവ ഉപയോഗി ച്ചുണ്ടാക്കുന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും സാധാരണയെക്കാൾ കൂടുതൽ കാലം ഈടു നിൽ ക്കുകയും ചെയ്യും.
ദേശീയ പാതകളെല്ലാം ഇനി ഈ പുതിയ സ്റ്റീൽ വേസ്റ്റ് ടെക്നൊളജിയിലൂടെയാകും നിർമ്മിക്കപ്പെടുക എന്നുറപ്പായിട്ടുണ്ട്. സ്റ്റീൽ വേസ്റ്റ് കൊണ്ട് നിർമ്മാണ സാമഗ്രികൾ ഉണ്ടാക്കുന്ന ടെക്‌നോളജി കേന്ദ്രസർക്കാർ വഴി ആർജ്ജിക്കുകയും സ്വന്തമായി അവ കൊണ്ടുവന്ന് കേരളത്തിൽത്തന്നെ നിർമ്മാണയൂണിറ്റുകൾ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുകയും ചെയ്‌താൽ അത് നമ്മുടെ നിർമ്മാണമേഖല നേരിടുന്ന പ്രതിസന്ധിക്ക് വലിയ പരിഹാരമാകും. കൂടാതെ അതുമൂലമുള്ള നിർമ്മാണം വളരെ ചെലവുകുറഞ്ഞ താണെന്നതും ശ്രദ്ധേയമാണ്.
(ചിത്രങ്ങളിൽ - ഹാജിറാ പോർട്ടിൽ സ്റ്റീൽ സ്ളാഗ് ഉപയോഗിച്ചു നിർമ്മിച്ച വിവിധതരം കല്ലുകളും റോഡും , CRRI CSRI ഉദ്യഗസ്ഥരെയും സ്റ്റീൽ പ്ലാന്റിൽ കൂടിക്കിടക്കുന്ന വേസ്റ്റും കാണാം)