കശ്മീരിലെ ബഡ്ഗാം ജില്ലയിലുള്ള ചാത്താബാഗ് ഗ്രാമത്തിൽ പോലീസുദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍റെ ഇളയ സഹോദരനെയും തീവ്രവാദി സംഘം വെടിവച്ചു കൊലപ്പെടുത്തിയ സംഭവം... ഗ്രാമത്തിന് മാതൃകയായിരുന്ന ദാര്‍ സഹോദരങ്ങളുടെ നിഷ്ഠൂര കൊലപാതകത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കള്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഇക്കഴിഞ്ഞ ശനിയാഴ്ച കശ്മീരിലെ ബഡ്ഗാം ജില്ലയിലുള്ള ചാത്താബാഗ് ഗ്രാമത്തിൽ ഇഷ്ഫാക് അഹമ്മദ് ദാർ (26) എന്ന പോലീസുദ്യോഗസ്ഥനെയും അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ വിദ്യാർത്ഥിയായിരുന്ന ഉമർ അഹമ്മദ് ദാറിനെയും (23) അവരുടെ വീടിനടുത്തുവച്ച് ബൈക്കിലെത്തിയ മൂന്നംഗ തീവ്രവാദി സംഘം വെടിവച്ചു കൊലപ്പെടുത്തിയശേഷം കടന്നുകളയുകയായിരുന്നു.

ദാർ സഹോദരന്മാർ ഗ്രാമത്തിൽ വളരെ പോപ്പുലറായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും മാന്യമായ പെരുമാറ്റത്തിലുമെല്ലാം അവർ മാതൃകയായിരുന്നു.

publive-image

എൻ്റെ സഹോദരന്മാരുടെ അരുംകൊലയ്‌ക്കുത്തരവാദികളായ തീവ്രവാദികൾക്ക് യഥാർത്ഥ ഖുർആൻ എന്താണെന്ന് ഇനിയുമറിയില്ല, അവർ ക്രൂരന്മാരാണ്, ഭീകരരാണ്. കൊല്ലപ്പെട്ടവരുടെ സഹോദരിയെ സാന്ത്വനിപ്പിക്കാനെത്തിയവരോട് അവർ പറഞ്ഞ വാക്കുകളാണിത്.

publive-image

എൻ്റെ മക്കളെ ഞാനിനി എവിടെത്തിരയും ? അവരെന്ത് തെറ്റാണു ചെയ്തത് ? അവരെക്കൊല്ലും മുമ്പ് എൻ്റെ നെഞ്ചിലേക്കവർ എന്തുകൊണ്ട് നിറയൊഴിച്ചില്ല ? ഇതായിരുന്നു അവരുടെ അമ്മയുടെ വിലാപം. വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഖബറടക്കിയത്.

publive-image

ഈ നിഷ്ടൂര കൊലപാതകം സത്യത്തിൽ കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളെയും നടുക്കിക്കളഞ്ഞു. കശ്മീരിലെ യുവതലമുറയെ ഉന്മൂലനം ചെയ്യാനായി പാക്ക് പിന്തുണയുള്ള തീവ്രവാദികളുടെ ലക്ഷ്യമാണ് ഈ കൊലപാതകങ്ങളിലൂടെ തെളിയുന്നതെന്ന് മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും തീവ്രവാദികളുടെ ലക്ഷ്യം കശ്മീരിലെ യുവാക്കളാണെന്നും ഈ അരുംകൊലകൾ തീർത്തും അപലപനീയമാണെന്നും മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ളയും പറഞ്ഞു.

publive-image

എല്ലാ രാഷ്ട്രീയ പാർട്ടികളും ഗുലാം നബി ആസാദ്, ലഫ് ഗവർണ്ണർ ഉൾപ്പെടെ ഒട്ടുമിക്ക നേതാക്കളും ഈ കൊലപാതകങ്ങളെ അപലപിച്ചിട്ടുണ്ട്.

കാണുക വേദനയുണർത്തുന്ന ആ ദൃശ്യങ്ങൾ. (Courtesy- Dainik Bhaskar)

Advertisment