ദുബായിൽ നിന്നും വൻ നിക്ഷേപം സമാഹരിച്ച് തമിഴ്‌നാടും ഹരിയാനയും...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ലീഡ്‌സ് സർവേ 2021 പ്രകാരം വ്യാപാരത്തിന് ഏറ്റവും മികച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനവും കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുമുള്ള ഹരിയാന, ദുബായിൽ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് ഗ്രോത്ത് സമ്മിറ്റ് ('Global Investors Growth Summit') വഴി വൻ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്.

ഹരിയാനയിൽ 37 മോഡേൺ ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ആണ് ഇപ്പോൾ സ്ഥാപിതമായിരിക്കുന്നത്. ഇതുകൂടാതെ നിരവധി ഇൻഡസ്ട്രിയൽ, ഐടി പാർക്കുകളും എക്സ്പ്രസ് വേയ്ക്ക് ഇരുവശവും രണ്ടു കിലോമീറ്റർ ദൂരം ഇൻവെസ്റ്റ് സോണായും പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്ഥാനത്തു നിക്ഷേപം നടത്തുന്ന വ്യവസായികൾക്ക് നൽകുന്ന ആനുകൂല്യങ്ങളും സംസ്ഥാന ആഭ്യന്തര -ആരോഗ്യവകുപ്പുമന്ത്രി അനിൽ വിജ് വേദിയിൽ വിവരിക്കുക യുണ്ടായി. നിരവധി വ്യവസായികൾ ഹരിയാനയിൽ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

publive-image

ദുബായിലെ രാജകുടുംബാംഗമായ ഷേഖ് മാജിദ് റഷീദ് അൽ മൗലായുടെ കമ്പനി ചണ്ഡീഗഡിൽ തങ്ങളുടെ ഓഫീസ് തുറക്കുന്നതാണെന്നും പ്രഖ്യാപിച്ചു.

അതുപോലെതന്നെ തമിഴ് നാട് മുഖ്യമന്ത്രി എം.ജെ സ്റ്റാലിൻ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ 5 ദിവസത്തെ ദുബായ് സന്ദർശനത്തിൽ നേടിയത് 6100 കോടി രൂപയുടെ നിക്ഷേപമാണ്. ഇതുവഴി ഏകദേശം 15000 പേർക്ക് സ്ഥിരമായി ജോലി ലഭിക്കുകയും ചെയ്യും.

Advertisment