/sathyam/media/post_attachments/WTuboBSpu5hSNqM7166Q.jpeg)
അമേരിക്കയിലെ യൂജിനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 88.13 മീറ്റർ ദൂരത്തിൽ ജാവലിൻ പായിച്ച് വെള്ളിമെഡൽ കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാനമായി ഒരിക്കൽക്കൂടി മാറിയ നീരജ് ചോപ്ര പക്ഷേ തൻ്റെ പ്രദർശനത്തിൽ അത്ര സന്തുഷ്ടനല്ല. മത്സരശേഷം അദ്ദേഹം അൽപ്പം നിരാശനായാണ് കാണപ്പെട്ടത്. കാറ്റ് തനിക്ക് പ്രതികൂലമായിരുന്നെന്നും ആദ്യശ്രമം ഫലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/xKy3fgb3IIDR0F16XYeE.jpeg)
സ്വർണ്ണമെഡൽ ജേതാവ് ആൻഡേഴ്സൺ പീറ്റേഴ്‌സിന് നേടാനായ ദൂരം 90.54 മീറ്ററായിരുന്നു. നീരജ് 90 മീറ്റർ എത്തുക എന്ന ലക്ഷ്യത്തിനായാണ് ശ്രമങ്ങൾ നടത്തിയിരുന്നത്.
കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ 87.53 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞാണ് നീരജ് സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. ഇത്തവണ ദൂരം കൂട്ടാൻ കഴിഞ്ഞെങ്കിലും 90 മീറ്റർ എന്ന ലക്ഷ്യത്തിനായി ഇനിയും കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടിയിരിക്കുന്നു.
നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ..