/sathyam/media/post_attachments/nzUlYYTyMLNa8HMminor.jpeg)
ഇതാണ് യഥാർത്ഥ ധോണി സ്റ്റൈൽ. ഏതു സമ്മർദ്ദത്തിലും നിർഭയനായി ബാറ്റു ചെയ്യുക. ഒടുവിൽ ഒരുഗ്രൻ സിക്സിലൂടെ ടീമിന് ജയം സമ്മാനിക്കുക. ഇന്ന് മഹേന്ദ്ര സിംഗ് ധോണിയുടെ ആ സ്റ്റൈൽ അതേപടി ആവർ ത്തിക്കുകയായിരുന്നു സഞ്ജു സാംസൺ.
പലയവസരങ്ങളിൽ ധോണി സിക്സ് പറത്തി ഇന്ത്യക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്. ഇതേ സ്റ്റൈലാണ് ഇന്ന് സഞ്ജുവിലൂടെ വീണ്ടും കാണാനായത്. സഞ്ജുവിന്റെ സിക്സിലൂടെ ഇന്ത്യ സിംബാബ്‌വേക്കെതിരായുള്ള രണ്ടാം ഏകദിനത്തിൽ ഇന്ന് വിജയം രചിച്ചു.
ഇതുകൂടാതെ ഇന്നത്തെ മത്സരത്തിൽ മറ്റൊരു റിക്കാർഡ് കൂടി സഞ്ജു കരസ്ഥമാക്കി. അതായത് സിംബാ ബ്‌വേയിൽ ഏകദിന മത്സരത്തിലെ ഒരു മാച്ചിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ( 4 Six) വിക്കറ്റ് കീപ്പർ എന്ന എം.എസ് ധോണിയുടെ 2005 ലെ റിക്കാർഡിനൊപ്പം 17 വർഷങ്ങൾക്കുശേഷം ഇന്ന് സഞ്ജുവും കടന്നുകൂടി. ഇന്നത്തെ മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു നേടിയത് 4 സിക്സറും മൂന്നു ഫോറും ഉൾപ്പെടെ 39 ബോളിൽ 43 റൺസ്.
ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള 3 ഏകദിന മത്സരങ്ങളിലെ രണ്ടാമത്തെ മത്സരം ഇന്ന് ഇന്ത്യ ജയിച്ചതോടുകൂടി ഈ സീരീസ് ഇന്ത്യ കരസ്ഥമാക്കിക്കഴിഞ്ഞു.