Advertisment

മനസ്സിലെ രാഗമായ്... കേരള സംസ്ഥാന പുരസ്ക്കാരം നേടുന്ന ആദ്യ പാട്ടെഴുത്തുകാരി ഒ.വി ഉഷ...

author-image
ജൂലി
New Update

publive-image

Advertisment

ചില പേരുകൾ അതിന്റെ സവിശേഷമായ ആകർഷണീയത കൊണ്ട് പെട്ടെന്ന് മനസ്സിൽ ഇടം പിടിക്കും. ഉമ്മൻചാണ്ടി എന്ന പേര് നമുക്കെല്ലാവർക്കും വളരെ സുപരിചിതമാണെങ്കിലും

ആ പേരിൽ പ്രശസ്തനായ ഒരേയൊരു വ്യക്തി മാത്രമാണുള്ളതെന്ന കാര്യം ഏറെ രസകരം തന്നെയാണല്ലോ ?

ചില ഇനിഷ്യലുകളും അങ്ങനെതന്നെയാണ്. അപൂർവ്വമായി മാത്രം കേൾക്കാവുന്ന ചില പ്രത്യേക ഇനീഷ്യലുകൾ.

"ഖസാക്കിന്റെ ഇതിഹാസം" എന്ന ഒരൊറ്റ നോവലിലൂടെ മലയാളസാഹിത്യലോകത്ത് സ്വന്തം സിംഹാസനം തീർത്ത ഓ വി വിജയനെയാണ് പെട്ടെന്ന് ഓർമ്മ വരുന്നത്. എന്തെന്നാൽ മലയാളത്തിലെ കലാ സാഹിത്യ സംസ്കാരിക മേഖലയിൽ ഓ വി എന്ന ഇനീഷ്യലിൽ അറിയപ്പെടുന്ന ഏക വ്യക്തി

ഓ വി വിജയൻ മാത്രമാണ്.

പിൽക്കാലത്ത് മഴ എന്ന ചിത്രത്തിലെ പാട്ടെഴുത്തിലൂടെ പ്രശസ്തിയും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും നേടിയ വിജയന്റെ സഹോദരി ഉഷയും

ഓ വി എന്ന ഇനീഷ്യലിന്റെ സവിശേഷത കാത്തുസൂക്ഷിക്കുന്നു.

മലയാളത്തിലെ പ്രശസ്ത കവയിത്രിയായ ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ 1971-ൽ "ഇങ്ക്വിലാബ് സിന്ദാബാദ് " എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ട് എഴുതിയിരുന്നു. ദേവരാജൻ സംഗീതം പകർന്ന് പി ലീല പാടിയ "ആരുടെ മനസ്സിലെ രാഗമായ് ...." എന്ന ആ ഗാനം ചിലരെങ്കിലും ഓർക്കുന്നുണ്ടാകും.

29 വർഷങ്ങൾക്ക് ശേഷം 2000-ത്തിൽ ലെനിൻ രാജേന്ദ്രന്റെ മഴ എന്ന ചിത്രത്തിൽ "ആരാദ്യം പറയും ....." എന്ന ഗാനം എഴുതിയത് ഉഷയായിരുന്നു. പിന്നീട് 2020 -ൽ "ട്രിപ്പ് " എന്ന ചിത്രത്തിൽ "ദൂരെ ദൂരെ " എന്ന ഒരു പാട്ട് കൂടി ഉഷ എഴുതിയിട്ടുണ്ട്.

അമ്പതു വർഷത്തിനിടയിൽ ഇവർ എഴുതിയത് വെറും മൂന്നേ മൂന്നു ഗാനങ്ങൾ മാത്രം. എന്നാൽ 2000 -ത്തിൽ

"മഴ " എന്ന ചിത്രത്തിന് വേണ്ടി എഴുതിയ "ആരാദ്യം പറയും .....'' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയെടുത്തുക്കൊണ്ട് മലയാളത്തിൽ ഒരു കവയിത്രിക്കും അവകാശപ്പെടാനില്ലാത്ത പുതിയ റെക്കോർഡിനുടമയായി അവർ.

രവീന്ദ്രൻ മാസ്റ്റർ സംഗീതം പകർന്ന് ആശാ ജി മേനോൻ പാടിയ ഈ ഗാനം 2000 -ത്തിലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു. ഈ ഗാനം പാടിയതിന് ആശാ ജി മേനോനും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയുണ്ടായി.

ഓ വി വിജയന്റെ പാത പിന്തുടർന്ന് ഇപ്പോൾ ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷനിൽ എഡിറ്ററായി പ്രവർത്തിക്കുകയാണ് ഈ കവയിത്രി. മഴയിലെ ഒരൊറ്റ ഗാനത്തിലൂടെ പേരും പ്രശസ്തിയും അംഗീകാരവുമെല്ലാം നേടിയെടുത്ത ഉഷ എന്ന കവയിത്രിക്ക് നന്മകൾ നേരുന്നു.

 

Advertisment