ഒരു പ്രതിഭയെ മനപ്പൂർവ്വം ഇല്ലായ്മ ചെയ്യുന്നത് കണ്ടുനിൽക്കാൻ എങ്ങനെ കഴിയുന്നു ? സഞ്ജുവിനോടുള്ള അനീതി....

New Update

publive-image

ഒരു പ്രതിഭയെ മനപ്പൂർവ്വം ഇല്ലായ്മ ചെയ്യുന്നത് കണ്ടുനിൽക്കാൻ എങ്ങനെ കഴിയുന്നു ? മലയാളി പ്രതികരിക്കണം. സൗരവ് ഗാംഗുലിയെ ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ബംഗാളിൽ ഉണ്ടായത്. മുഖ്യമന്ത്രി മമതാ ബാനർജിവരെ പ്രതിഷേധവുമായി രംഗത്തുവരുകയുണ്ടായി.

Advertisment

സഞ്ജുവിനെ ടീമിനൊപ്പം കൂട്ടി മനപ്പൂർവ്വം അപമാനിക്കുകയാണ്. ഇത് കേരളത്തോടും മലയാളികളോടു മുള്ള വിവേചനം തന്നെയാണ്. പേരിനൊപ്പം അയ്യരോ ശർമ്മയോ പന്തോ പട്ടേലോ ഉണ്ടായിരുന്നെങ്കിൽ സഞ്ജു ഒരു പക്ഷേ ടീം നായകനാകുമായിരുന്നു.

ഈ അനീതി അതിരുകടക്കുകയാണ്. ടീമിൽ എടുക്കാതിരുന്നതിലെ ജനരോഷം തണുപ്പിക്കാൻ ഒപ്പം കൂട്ടി വട്ടം കറക്കുകയാണ്. ഇല്ലായ്മ ചെയ്യാനുള്ള ആധുനിക തന്ത്രമല്ലേ ഇത് ?

സഞ്ജുവിനെതിരെയുള്ള നീക്കങ്ങളിൽ ദുരൂഹതയുണ്ട്. തനിക്ക് അവസരം നിഷേധിക്കുന്നതിൽ പ്രതികരിക്കാനാകാതെ നിശബ്ദനായി കഴിയുകയാണ് ടീമിന്റെ ഒരു കോണിൽ മറ്റാരേക്കാളും മോശമല്ലാത്ത ഫോമിലുള്ള മലയാളത്തിന്റെ പ്രിയതാരം. (ഈ ചിത്രം സഞ്ജുതന്നെയാണ് സമൂഹമദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്. പറയാതെതന്നെ പലതും വിളിച്ചോതുന്നുണ്ട് ഈ ചിത്രം.)

Advertisment