ശ്രീകുമാരൻ തമ്പിയിൽ നിന്ന് കിട്ടിയ പണി കവി സച്ചിദാനന്ദൻ ഇരന്ന് വാങ്ങിയതാണ്. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക( KHNA) എന്ന അമേരിക്കയിലെ ഹൈന്ദവ സംഘടന തിരുവനന്തപുരത്ത് നടത്തിയ കോൺക്ലേവിൽ പങ്കെടുത്ത സാഹിത്യകാരൻമാരെ ബഹിഷ്ക്കരിക്കണം എന്നായിരുന്നു കവി സച്ചിദാനന്ദന്റെ ആഹ്വാനം.
ഇതിനുള്ള മറുപടിയാണ് കോൺക്ലേവിൽ പങ്കെടുത്ത് പ്രസംഗിച്ച ശ്രീകുമാരൻ തമ്പി നൽകിയത്. സനാതന ധർമ്മം അന്ധവിശ്വാസമാണ് എന്ന് കരുതുന്നവർ വിവരദോഷികൾ ആണ്. ലോകാ സമസ്താ സുഖിനോ ഭവന്തു: എന്ന ആർഷഭാരത സങ്കൽപത്തിനപ്പുറം എന്ത് സോഷ്യലിസമാണ്? എന്ത് കമ്മ്യൂണിസമാണ് ? ശ്രീകുമാരൻ തമ്പി ചോദിച്ചു ?
പ്രപഞ്ചത്തേയും സകല ജീവജാലങ്ങളേയും ചേർത്ത് പിടിക്കുന്നതാണ് സനാതന ധർമ്മം.
ക്വാണ്ടം ഫിസിക്സും പ്രൊജക്ടീവ് ജ്യോമട്രിയും വേദങ്ങളും ഉപനിഷത്തുക്കളും ചേർത്ത് പിടിച്ചായിരുന്നു ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ. സമാപന സമ്മേളനത്തിൽ പ്രസംഗിച്ച കേന്ദ്ര മന്ത്രി വി.മുരളീധരൻ കവി സച്ചിദാനന്ദനെതിരെ ആഞ്ഞടിച്ചു.
സാഹിത്യ-സാംസ്ക്കാരിക പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണ് സച്ചിദാനന്ദൻ ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി ചെയർമാൻ എന്ന ഉന്നത സ്ഥാനത്തിരുന്ന് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് ഗൗരവതരമാണ്. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ കോൺക്ലേവിന്റെ പ്രോഗ്രാം ബ്രോഷറിൽ ചിത്രം കണ്ടതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അടൂർ ഗോപാലകൃഷ്ണനും പ്രഭാവർമ്മക്കുമെതിരെ കഴിഞ്ഞ കുറച്ച് ദിവസമായി വ്യക്തിഹത്യാ രൂപത്തിലുള്ള പ്രചരണം നടന്ന് വരികയായിരുന്നു.
കവി സച്ചിദാനന്ദനും അശോകൻ ചരുവിലുമാണ് ഇവരെ അധിക്ഷേപിക്കാൻ മുൻ നിരയിൽ ഉണ്ടായിരുന്നത്. ഇവർ മനസ്സിലാക്കാതെ പോയ ഒരു കാര്യം പിണറായി വിജയൻ ഇതേ സംഘടനയുടെ പരിപാടിയിൽ ഇതിന് മുമ്പ് സംബന്ധിച്ചിട്ടുണ്ട് എന്നതാണ്.
അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു കവി സച്ചിദാനന്ദൻ, നിങ്ങൾ തീരുമാനിക്കുക അവസരവാദത്തിന്റെ പേരോ സച്ചിദാനന്ദൻ ?