ഭരണ സിരാകേന്ദ്രത്തിലെ പ്രധാനിയായ സി.എം. രവീന്ദ്രന് നിയമവും ഭരണഘടനയുമൊന്നും ബാധകമല്ലേ ? മനീഷ് സിസോദിയായെ കൊണ്ടുപോയ കേന്ദ്ര ഏജൻസിക്ക് രവീന്ദ്രനെ കൊണ്ടുപോകാൻ അറിയില്ലേ ? അഴിമതി ഇടപാടിലെ ബന്ധം സംശയിക്കാനുള്ള തെളിവുകൾ അയാളുടെ പോക്കറ്റിൽ കിടക്കുന്ന ഫോണിൽ തന്നെ ഉണ്ടല്ലോ ? എന്നിട്ടും എന്തിനീ പെറോട്ടുനാടകം- പ്രതികരണത്തിൽ തിരുമേനി

New Update

publive-image

ഇതെന്തൊരു ധിക്കാരമാണ്. ചോദ്യം ചെയ്യാൻ വിളിച്ചാൽ പോകില്ല. സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ഭരണ സിരാകേന്ദ്രത്തിലെ പ്രധാനിയായ അയാൾക്ക് ഒരു നിയമവും ഭരണഘടനയും ബാധകമല്ലേ.

Advertisment

മനീഷ് സിസോദിയായെ സി.ബി.ഐ കൊണ്ടു പോയില്ലേ. കേന്ദ്രവും സംസ്ഥാനവും തമ്മിൽ മച്ചാൻ .. മച്ചാൻ ഇടപാടൊന്നും ഇല്ലെങ്കിൽ അത് പോലെ കൊണ്ട് പോകണം.

സി.പി.എമ്മിന് ഭരണഘടനയും നിയമവും ഒന്നും ബാധകമല്ലേ ? അവർ തീരുമാനിക്കും നടപ്പാക്കും. പിൻവാതിൽ നിയമനമാണെങ്കിലും പ്രളയ ഫണ്ട് വെട്ടിപ്പാണെങ്കിലും ദുരിതാശ്വാസ നിധി കൈയ്യിട്ട് വാരൽ ആണെങ്കിലും അവർ തീരുമാനിച്ചാൽ നടപ്പാക്കും.

അത് മറയ്ക്കാൻ എന്ത് വൃത്തികേട് വേണമെങ്കിലും ചെയ്യും. നാണമില്ല, ഉളുപ്പില്ല.
തട്ടിപ്പിന് ചുക്കാൻ പിടിക്കുന്ന വ്യക്തിയാണ് സി.എം. രവീന്ദ്രൻ എന്നാണ് സ്വപ്ന പറയുന്നത്.


പണ്ടൊരു 'മഹതി' പറഞ്ഞതുപോലെ ബ്ളാ ..ബ്ളാ .. അല്ല, പറഞ്ഞതിനൊക്കെയും ചാറ്റ് .. ഹിസ്റ്ററി തെളിവായുണ്ട്. അതുകൊണ്ട് അറിയില്ല .. കണ്ടിട്ടില്ല .. കേട്ടിട്ടില്ല .. ഇത്യാദി പല്ലവികൾ പറഞ്ഞിട്ട് കാര്യമില്ല. പോക്കറ്റിൽ കിടക്കുന്ന ഫോണിൽ തന്നെ എല്ലാം ഉണ്ട്.


സകല വകുപ്പുകളിലും അഴിമതി നിറഞ്ഞാടുകയാണ്. ഉന്നതങ്ങളിൽ അഴിമതി നടത്തുമ്പോൾ അത് താഴത്തെ തട്ടിലേക്ക് വ്യാപിക്കും. ഒന്നിനും കൊള്ളാത്ത കുറെ മന്ത്രിമാർ . ഫയൽ നോക്കാൻ അറിയില്ല. ഫയൽ പഠിക്കില്ല. ഉദ്യോഗസ്ഥർ പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കും. പോരാളി ഷാജിമാർ പോലും മടുത്തു എന്ന് പറഞ്ഞാൽ ബാക്കി പറയേണ്ടതില്ലല്ലോ ?

കേരളം നന്നാവണമെന്ന് നിങ്ങൾക്ക് ഒരു നിർബ്ബന്ധവുമില്ലേ. ജനങ്ങൾ പട്ടിണിയിൽ ആയാൽ മാത്രമേ കിറ്റ് കൊടുത്ത് വോട്ട് വാങ്ങാൻ പറ്റൂ.
അത് കൊണ്ട് ബംഗാളിനേപ്പോലെ ജനങ്ങളെ ദരിദ്രരായി നിലനിർത്തുക എന്ന ചിന്താ ശാസ്ത്രമാണൊ ഇവിടെ നടപ്പിൽ വരുത്തുന്നത്.

പണം മുഴുവൻ പാർട്ടി കൈക്കലാക്കും. തിരഞ്ഞെടുപ്പ് വരുമ്പോൾ ഓരോന്നായി എറിഞ്ഞു കൊടുക്കും. വാങ്ങിക്കഴിച്ചിട്ട് വോട്ട് കുത്തിക്കൊടുക്കും. ഇതാണ് 'മാർക്സിയൻ' സിദ്ധാന്തം. എന്നിട്ടു സകലതും മുടിപ്പിച്ചേ ഇറങ്ങിപ്പോകു . ഒരു സംശയവും വേണ്ട..

Advertisment