Advertisment

കൈരളി ബ്രിസ്‌ബണിന്റെ ഓൾ ഓസ്ട്രേലിയ ഫുട്ബോൾ മാമാങ്കം ഏപ്രിൽ 9 -നു ബ്രിസ്ബനിൽ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

ബ്രിസ്‌ബേൻ : ഓസ്‌ട്രേലിയയിലെ മലയാളി അസ്സോസിയേഷനുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കൈരളി ബ്രിസ്ബൺ ഓൾ ഓസ്ട്രേലിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു . ബ്രിസ്‌ബേൻ കൈരളി ബ്രിസ്‌ബേൻ അസോസിയേഷൻ അംഗവും ബ്രിസ്ബണിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനും ആയ ഹെഗൽ ജോസഫ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് ടൂർണമെന്റാണ് ഗ്രിഫിത് യൂണിവേഴ്സിറ്റിയുടെ നാഥാൻ ക്യാമ്പസ്സിൽ ( ക്വീൻ എലിസബത്ത് ഹോസ്പിറ്റലിന് എതിർവശം )അരങ്ങേറുന്നത്.

ഏപ്രിൽ ഒൻപതാം തിയതി രാവിലെ 7 :30 മുതൽ വൈകുന്നേരം 7 :00 മാണി

വരെ നടക്കുന്ന ഈ ടൂർണമെന്റിൽ കാൻബെറ , വിക്ടോറിയ , ക്യുൻസ്ലാൻഡ് ,

സൗത്ത് ഓസ്ട്രേലിയ , നോർതേര ടെറിറ്റോറി എന്നിവിടങ്ങളിൽ നിന്നായി 16

ഓളം ടീമുകൾ 4 പൂളിലായി മാറ്റുരക്കും.

അതാതു സംസ്ഥാനങ്ങളിൽ ജേതാക്കളയ മികച്ച ടീമുകൾ മാറ്റുരക്കുമ്പോൾ ഈ കാല്പന്തുകളി മത്സരം കാണികൾക്കു ആവേശം പകരുന്ന ഒരു വിരുന്നായിരിക്കും എന്ന് സംഘടകർ

പറയുന്നു. അരുൺ കല്ലുപുരക്കൽ, ജെറിൻ കരോൾ , മോബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ ടൂർണമെന്റ് ഒരു വൻ വിജയമാക്കാൻ ഉള്ള ഒരുക്കത്തിലാണ്. പരിപാടിയുടെ വിജയത്തിനായിഷോജൻ , സജി ജോസഫ് , ലിജി ജിജോ , ഷൈനി ജോയ് , അജിത് മാർക്കോസ് , ഡാനിയ സോണി , ആഷ്‌ന റോബി എന്നിവരുടെ നേതൃത്വത്തിൽ വിവിധ

കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തിക്കുന്നു.

കാൽപന്തുകളിയിൽ മറഡോണയും പെലെയും റൊണാൾഡീന്യോയും കഫുവുമെല്ലാമാണ് സൂപ്പർതാരങ്ങളെങ്കിൽ ഓസ്‌ട്രേലിയൻ സോക്കർ ടൂർണമെന്റിൽ പന്തിലെ മായാജാലത്തിൽ മറ്റുചിലരാണ് കേമൻമാർ എന്ന് തെളിയിക്കുവാൻ ഒരുങ്ങുകയാണ് ഇതര സംസ്ഥാനങ്ങളിലെ ഫുട് ബോൾ ക്ലബ്ബുകൾ . ഒരു ദിനം നീണ്ടു നിൽക്കുന്ന ഈ ഫുട്ബോൾ മാമാങ്കം കാണുവാനും

കാൽപന്തുകളിയുടെ ചാതുര്യം ആസ്വദിക്കാനും കൈരളി ബ്രിബ്‌സബേൻ പ്രസിഡന്റ് ടോം ജോസഫ് , സെക്രട്ടറി സൈമൺ , പി ആർ ഓ പ്രീതി സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള കൈരളി എക്സിക്യൂട്ടിവ് കമ്മിറ്റി എല്ലാ കായിക പ്രേമികളെയും ക്ഷെണിക്കുന്നു .

ടൂര്ണമെന്റിനോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ,ഡാൻസ് പ്രോഗ്രാമുകൾ , പഞ്ചാബി നൃത്തങ്ങൾ , ഫുഡ് സ്റ്റാളുകൾ , ഐസ് ക്രീം കൗണ്ടറുകൾ , നോൺ ഫുഡ് സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ് . ബ്രിസ്‌ബണിലുള്ള എല്ലാ സ്പോർട്സ് പ്രേമികൾക്കും കോവിഡു കാലത്തിനു ശേഷമുള്ള ഒരു ഫാമിലി ഫൺ ഡേ ആക്കി മാറ്റാനുള്ള തീവ്ര ശ്രീമതിലാണ് സംഘടകർ.

Advertisment