എആര്‍ആര്‍സി 2022: ഫൈനല്‍റൗണ്ടിന് സജ്ജമായി ഹോണ്ട റേസിങ് ടീം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) ഫൈനല്‍ റൗണ്ടിനായി തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ റേസിങ് ടീം. ഈ വാരാന്ത്യത്തില്‍ തായ്ലാന്‍ഡിലെ ചാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന അവസാന റൗണ്ടില്‍ ഹോണ്ട റൈഡര്‍മാരായ രാജീവ് സേതുവും സെന്തില്‍ കുമാറുമാണ് ഏഷ്യ പ്രൊഡക്ഷന്‍ 250 സിസി (എപി250) വിഭാഗത്തില്‍ മത്സരിക്കുന്നത്. 14 ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യയിലെ ഏറ്റവും കടുപ്പമേറിയ റേസിങ് മത്സരത്തില്‍ നിലവില്‍ 9ാം സ്ഥാനത്താണ് ഹോണ്ട റേസിങ് ഇന്ത്യ ടീം.

ചാമ്പ്യന്‍ഷിപ്പിലെ ഏക ഇന്ത്യന്‍ ടീമെന്ന ഖ്യാതിയുമായി 2018 മുതല്‍ എആര്‍ആര്‍സിയില്‍ മത്സരിക്കുന്ന ഹോണ്ട റേസിങ് ടീം ആ വര്‍ഷം ആറ് പോയിന്‍റുകള്‍ നേടിയിരുന്നു. 2019ല്‍ 35 പോയിന്‍റുകള്‍ സ്വന്തമാക്കി. 42 പോയിന്‍റുമായാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ ടീം ഫൈനല്‍ റൗണ്ടിലെത്തിയിരിക്കുന്നത്. അനുഭവ സമ്പന്നനായ റൈഡര്‍ രാജീവ് സേതുവിന് 31 പോയിന്‍റുണ്ട്. സെന്തില്‍ കുമാര്‍ ഇതുവരെ 11 പോയിന്‍റുകള്‍ നേടി.

ഏഷ്യന്‍ റൈഡര്‍മാര്‍ക്ക് വേണ്ടിയുള്ള ഹോണ്ടയുടെ ഡവലപ്മെന്‍റ് പ്രോഗ്രാമായ തായ്ലാന്‍ഡ് ടാലന്‍റ് കപ്പ് 2022ന്‍റെ ഫൈനല്‍ റൗണ്ടും എആര്‍ആര്‍സിക്കൊപ്പം ചാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കും. മലയാളി താരം മുഹ്സിന്‍ പി (മലപ്പുറം), ചെന്നൈയുടെ കാവിന്‍ ക്വിന്‍റല്‍ എന്നിവര്‍ ടാലന്‍റ് കപ്പില്‍ ഹോണ്ടയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നുണ്ട്.

കഠിനമേറിയ നാല് റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഫൈനല്‍ റൗണ്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍, രാജ്യത്തിന് ഇനിയും മികച്ച ഫലങ്ങള്‍ നേടുന്നതിന് ഞങ്ങളുടെ റൈഡര്‍മാര്‍ മുന്‍ റൗണ്ടുകളിലെ അനുഭവം പാഠമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. തായ് ചലഞ്ച് ഏറ്റെടുക്കാനും ഈ വാരാന്ത്യത്തില്‍ അത് പരമാവധി പ്രയോജനപ്പെടുത്താനും ഹോണ്ട റേസിങ് ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment