ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് നിതിൻ ഗഡ്കരി

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയെ സ്വാഗതം ചെയ്ത് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇ-വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയിലുള്ള അനുകൂല സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇ-വാഹന നിര്‍മ്മാണം ആരംഭിക്കണമെന്ന് ഇലോണ്‍ മസ്‌കിനോട് നിതിന്‍ ഗഡ്കരി പറഞ്ഞു.

ഇന്ത്യന്‍ വിപണി വളരെ വലുതാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയിലെ ഇ-വാഹന നിര്‍മ്മാണ മേഖല വമ്പിച്ച വളര്‍ച്ചയാണ് കൈവരിക്കുന്നത്. അതുകൊണ്ടുതന്നെ ടെസ്ല ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നത് വഴി ഇരു കൂട്ടര്‍ക്കും നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ഒരു സ്വകാര്യ പരിപാടിയില്‍ ടെസ്ലയുടെ ഇന്ത്യയിലെ ‘ഉന്നത ചുമതലകള്‍’ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം സൂചിപ്പിച്ചത്. കൂടാതെ, ചൈനയില്‍ വാഹനം നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന പ്രവണതയോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.

Advertisment