Advertisment

സ്‌കോഡയ്‌ക്ക് ഇത് തകർപ്പൻ വിജയം; കുഷാഖ് അവതരിപ്പിച്ച് മൂന്ന് മാസം തികയുമ്പോൾ സ്‌കോഡ ഓട്ടോ ഇന്ത്യ മിഡ് സൈസ് എസ്‌യുവിയുടെ ബുക്കിങ്ങ് 10,000 കടന്നു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കുഷാഖ് അവതരിപ്പിച്ച് മൂന്ന് മാസം തികയുമ്പോൾ സ്‌കോഡ ഓട്ടോ ഇന്ത്യ മിഡ് സൈസ് എസ്‌യുവിയുടെ ബുക്കിങ്ങ് 10,000 കടന്നു. ജൂൺ 28നാണ് സ്‌കോഡ കുഷാഖ് പുറത്തിറക്കിയത്. 10.49 ലക്ഷം മുതൽ 17.59 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

ഓട്ടോമാറ്റിക് സ്റ്റൈൽ വേരിയന്റുകളിൽ 6 എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും 40,000 രൂപ അധിക ചിലവിൽ വാഹനത്തിൽ ലഭ്യമാണ്. ഇന്ത്യയിൽ സ്‌കോഡ ഓട്ടോ 20 വർഷം പൂർത്തിയാക്കിയ വേളയിൽ നിർമ്മാതാക്കൾക്ക് ഇത് വൻ നേട്ടമാണ്.

കൊറോണ വ്യാപനം മൂലമുണ്ടായ വിപണിയിലെ സമ്മർദ്ദവും വിതരണത്തിലെ വെല്ലുവിളികളും മറികടന്നാണ് സ്‌കോഡ കുഷാഖിന്റെ ബുക്കിംഗ് 10,000 പൂർത്തിയായത്. ഉപഭോക്താക്കളുടെ ഇഷ്ടത്തിനും സുരക്ഷയ്‌ക്കും പ്രാധാന്യം നൽകിയാണ് കുഷാഖിന്റെ നിർമ്മാണമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ശ്രീ സാക് ഹോളിസ് പറഞ്ഞു.

2021 ഞങ്ങൾക്ക് ഏറെ പ്രത്യേക നിറഞ്ഞതാണ്, കാരണം ഞങ്ങൾ രാജ്യത്ത് രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണെന്നും സാക് ഹോളിസ് കൂട്ടിച്ചേർത്തു. ഔറംഗബാദിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിക്കുകയും ഒക്ടേവിയയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തുകൊണ്ടാണ് സ്‌കോഡ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്.

ഒക്ടേവിയുടെ വൻ വിജയത്തിനു ശേഷം സ്‌കോഡ സൂപർബ്, ലോറ പോലുള്ള കൂടുതൽ വാഹനങ്ങൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതിനു പുറമെ, 2008 ൽ കമ്പനി പൂനെയിലും ഉൽപാദന കേന്ദ്രം ആരംഭിക്കുകയും ഫാബിയയുടെ രൂപത്തിൽ മറ്റൊരു വിജയകരമായ ഉൽപ്പന്നത്തിന് ജന്മം നൽകുകയും ചെയ്തു.

തുടർന്ന് 2010ൽ പുറത്തിറക്കിയ യേതിയും 2011ൽ അവതരിപ്പിച്ച റാപ്പിഡും സ്‌കോഡയുടെ വിജയ യാത്രയ്‌ക്ക് വഴിതെളിച്ചു. 2017ൽ സ്‌കോഡ ഓട്ടോ ഇന്ത്യ കോഡിയാക് പുറത്തിറക്കുകയും ലോകോത്തര വാഹന വിപണിയിൽ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്നത് തുടരുകയും ചെയ്തു.

ഇതിനിടെ, കമ്പനി ഒക്ടേവിയ വിആർഎസ് പരിമിതമായ സംഖ്യകളിൽ അവതരിപ്പിച്ചു. 2020ൽ സ്‌കോഡ ഓട്ടോ ഇന്ത്യ കരോക്ക് അവതരിപ്പിച്ചു. 2021ൽ നിർമ്മാതാക്കൾ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള ആദ്യ കാറായി കുഷാഖ് പുറത്തിറക്കി.

auto
Advertisment