Advertisment

ഈ ഉത്സവകാലത്ത് വാങ്ങേണ്ട 5-10 ലക്ഷത്തിന് ഇടയിലുള്ള മികച്ച പെട്രോൾ കാറുകൾ ഏതൊക്കെ...?

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

നവരാത്രി എത്തിയതോടെ, ഇന്ത്യയിൽ ശരിക്കും ഉത്സവക്കാലം ആരംഭിച്ചിരിക്കുന്നു. വിപണി ആഘോഷിക്കാനുള്ള വെമ്പലിലാണ്, ഉപഭോക്താക്കൾ ദീർഘകാലമായി തീരുമാനമെടുക്കാതെ വച്ചിരുന്നവ വാങ്ങുന്നതിനായി മുന്നോട്ടു വരികയാണ്.

വലിയ തുക മുടക്കിയുള്ള വാങ്ങലുകൾക്ക് ഈ ഉത്സവക്കാലം വർഷത്തിലെ ഐശ്വര്യദായകമായ ഒരു സമയമായി കണക്കാക്കപ്പെടുന്നതിനാൽ ഉപഭോക്താക്കൾ പുതിയ വാഹനങ്ങൾ വാങ്ങുന്ന സമയമാണിത്. കൊവിഡ് സാഹചര്യം വ്യക്തിഗതമായി യാത്ര ചെയ്യാനുള്ള മാർഗ്ഗം തേടാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു. പണത്തിന് മികച്ച മൂല്യം ലഭ്യമാക്കുന്ന സംഭാവ്യമായ എല്ലാ ഓപ്ഷനുകളും അവർ പരിഗണിക്കുന്നുണ്ട്.

ഇന്ന് നമ്മൾ 5-10 ലക്ഷം രൂപയ്ക്ക് ഇടയിൽ വിലയുള്ളയും മികച്ച മൂല്യ പ്രസ്താവവുമായി എത്തുന്നതുമായ മികച്ച ചില പെട്രോൾ കാറുകളെയാണ് വിലയിരുത്തുന്നത്. 5-10 ലക്ഷം സെഗ്മന്റ് പ്രധാനപ്പെട്ടതാകാൻ കാരണം അത് ആദ്യമായി വാങ്ങുന്നവരെയും തങ്ങളുടെ ആദ്യത്തെ വാഹനം അപ്ഗ്രേഡ് ചെയ്യുന്നവരെയും ഉൾക്കൊള്ളുന്നു എന്നതിനാലാണ്.

ആ നിരയിൽ വളരെയധികം പ്രോഡക്ടുകൾ വിപണിയിൽ ലഭ്യമായതിനാൽ, പലപ്പോഴും ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാകുകയും അവർക്ക് തങ്ങളുടെ ചോയ്സിന്മേൽ അന്തിമമായി എത്തിച്ചേരുന്നത് വിഷമകരമായി അനുഭവപ്പെടുകയും ചെയ്യും. 5-10 ലക്ഷം രൂപയ്ക്ക് വിലനിലവാരത്തിലുള്ള പെട്രോൾ കാർ അന്വേഷിക്കുന്ന ഉപഭോക്താക്കൾക്ക് ഞങ്ങൾ ചില മികച്ച ഓപ്ഷനുകൾ ശുപാർശ ചെയ്യുന്നു.

1. പുതിയ ഹോണ്ടാ അമേസ്

ഹോണ്ടാ അമേസ് ഒരു ജനപ്രിയ 5-സീറ്റർ ഫാമിലി സെഡാൻ ആണ് ഒപ്പം അതിന്റെ സെഗ്മന്റിൽ അതിന് അത്യധികം വിജയം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 4.5 ലക്ഷത്തിലധികം സന്തുഷ്ടരായ ഉപഭോക്താക്കൾക്കൊപ്പം, വ്യക്തിഗത വാങ്ങലുകാർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട ഫാമിലി സെഡാനാണ് ഹോണ്ടാ അമേസ്, ഒപ്പം അത് ഇന്ത്യയിൽ ഹോണ്ടായുടെ ഏറ്റവുമധികം വില്ക്കപ്പെടുന്ന മോഡലുമാണ്.

ഒരു മികച്ച മൂല്യ പ്രസ്താവം ആയതിനാൽ ആദ്യമായി വാങ്ങുന്നവരുടെയും പ്രധാന തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് അമേസ്. ഒതുക്കമുള്ള ഈ സെഡാൻ എത്തുന്നത് അതിന്റെ വിഭാഗത്തിൽ മുൻനിരയിലുള്ള ക്യാബിൻ സ്പേസിനൊപ്പമാണ് കൂടാതെ കംഫർട്ടിലും ഡ്രൈവിംഗ് ചലനാത്മകതയിലും അത് മികച്ചുനിൽക്കുന്നു.

മെച്ചപ്പെടുത്തിയ പുതിയ രൂപഭാവത്തിനൊപ്പം പുനർരൂപകല്പന ചെയ്ത ഫ്രണ്ട് ഫാസിയാ, LED ഹെഡ്ലൈറ്റ്സ്, LED ഫോഗ് ലാംപ്സ്, 15-ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ക്യാബിൻ റിഫ്രഷ്മെന്റ്സ് എന്നിവയ്ക്കൊപ്പം, പുതിയ അമേസ് അതിന്റെ വിഭാഗത്തെക്കാൾ ഉയർന്നുനിഷക്കുന്ന അനുഭവം വാഗ്ദാനം ചെയ്യാൻ കഠിനപരിശ്രമം ചെയ്യുന്നു. പുരോഗമിച്ച ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം എത്തുന്നത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ആട്ടോ കൂടാതെ ഒരു കൂട്ടം പുതുയുഗ കണക്ടിവിറ്റിയ്ക്കൊപ്പമാണ്.

ഹോണ്ടാ അമേസിന് ശക്തമായ 1.2 L i-VTEC പെട്രോൾ എൻജിനൊപ്പം മാനുവൽ കൂടാതെ CVT ട്രാൻസ്മിഷൻ തിരഞ്ഞെടുക്കാൻ കഴിയും. ഈ റേഞ്ച് ആരംഭിക്കുന്നത് INR 6,32,000 നാണ് അത് INR 9,05,000 വരെ ഉയരാം. എല്ലാ വിലകളും (എക്സ്-ഷോറൂം ഡൽഹി) ആണ്. അമേസ് ഡീസൽ വേരിയന്റിലും ലഭ്യമാണ്.

2. മാരുതി സുസുക്കി ബലേനോ

മാരുതി സുസുക്കി ബലേനോ ഇന്ത്യയുടെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മന്റിലെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നാണ്. ഒക്ടോബർ 2015 ൽ വിപണിയിലിറക്കി ഏറെ വൈകാതെ മുതൽ ഈ കാറിന് 'ടോപ് 10 ബെസ്റ്റ് സെല്ലിംഗ് കാറുകളുടെ' കൂട്ടത്തിൽ സ്ഥാനമുണ്ട്.

ഈ കാറിന്റെ ഉന്നത വേരിയന്റുകളിൽ ഒരു സ്മാർട്ട്പ്ലേ സിസ്റ്റമുണ്ട്, അത് നിങ്ങളെ ടെക്സ്റ്റ് ചെയ്യാനും ഫോൺ ചെയ്യാനും നാവിഗേറ്റ് ചെയ്യാനും സംഗീതം ശ്രവിക്കാനും അനുവദിക്കുന്നു. നിറമുള്ള TFT മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ കാറിനുള്ളിൽ സംഭവിക്കുന്ന എല്ലാത്തിന്റെയും സന്പൂർണ്ണ വിഹഗവീക്ഷണം നിങ്ങൾക്കു നൽകുന്ന സൌകര്യപ്രദമായ മറ്റൊരു സവിശേഷതയാണ്.

ബലേനോ എത്തുന്നത് 9 പെട്രോൾ വേരിയന്റുകളിലാണ് അതിന് 1.2L VVT പെട്രോൾ എൻജിനും 1.2L ഡ്യുവൽജെറ്റ്, ഡ്യുവൽ VVT എൻജിൻ കോൺഫിഗറേഷനുമുണ്ട്, അതിന്റെ വില INR 5,99,000 – INR 9,45,000 (എക്സ്-ഷോറൂം ഡൽഹി) നും ഇടയിലാണ്.

3. ഹ്യുണ്ടായ് ഓറ

ഹ്യുണ്ടായ് ഓറ ഒരു 5-സീറ്റർ സെഡാനാണ് അത് എത്തുന്നത് കാസ്കേഡിംഗ് ഗ്രില്ലിനും ബൂംറാംഗ് ആകൃതിയുള്ള ട്വിൻ-LED DRLs നും ഒപ്പമാണ്. മിനുസമുള്ള പ്രൊജക്ടർ ഹെഡ്ലാംപുകളും കാംഷെൽ ബോണറ്റും സ്പോർട്ടി ആണ് അതേ സമയം t പ്രൊജക്ടർ ഫോഗ് ലാംപുകൾ ഫാസിയായ്ക്ക് ഭംഗിയുള്ള ഒരു സ്പർശം ചേർക്കുന്നു.

ഇന്റീരിയറുകൾ നന്നായി ഡിസൈൻ ചെയ്തവയും തികച്ചും എർഗോണമിക്കലുമാണ്. എട്ട്-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ വരുന്നത് ആൻഡ്രോയ്ഡ് ആട്ടോ, ആപ്പിൾ കാർപ്ലേ, വോയ്സ് റെക്കഗ്നേഷൻ, ബ്ലൂടൂത്ത് കണക്ഷൻ എന്നിവയ്ക്കൊപ്പമാണ്, സൌകര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി വയർലെസ് ചാർജിംഗും ഉണ്ട്.

ഓറ പെട്രോൾ എത്തുന്നത് 1.2 L ഉം 1L ഉം എൻജിനൊപ്പമാണ്, 7 പെട്രോൾ വേരിയന്റുകളിൽ ലഭ്യമാകുന്ന ഇതിന്റെ വില നിലവാരം രൂ. 5.99 ലക്ഷം-8.72 ലക്ഷത്തിന് ഇടയിലാണ് (എക്സ്-ഷോറൂം ഡൽഹി).

4. ഹ്യുണ്ടായ് ഗ്രാൻഡ് i10 NIOS

ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് പ്രീമിയം ക്യാബിനും നവയുഗ സവിശേഷതകൾക്കും ഒപ്പം ലഭിക്കുന്ന ഒരു പ്രീമിയം ഹാച്ച്ബാക്ക് ആണ്. അതിന് ഒരു വലിയ സിഗ്നേച്ചർ ഗ്രില്ലിനൊപ്പം ബൂംറാംഗ്-ആകൃതിയുള്ള DRLs ഉണ്ട്. പുറമേ LED പ്രൊജക്ടർ ഹെഡ്ലൈറ്റുകളും പ്രോജക്ടർ ഫോഗ് ലാംപുകളും. പുറമേ, ഗ്രാൻഡ് i10 നിയോസിന് 15-ഇഞ്ച് അലോയ് വീലുകളും റൂഫ് റെയിലുകളും ഉണ്ട്.

അതിന്റെ ക്യാബിന് എട്ട് ഇഞ്ച് ഇന്ർഫൊടെയിൻമെന്റ് ടച്ച്സ്ക്രീനിനൊപ്പം ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉണ്ട്, ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയ്ഡ് ഓട്ടോയ്ക്കും പിന്തുണനളകുന്ന അതിന് വയർലെസ് ചാർജർ, USB പോർട്ടുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കൂൾഡ് ഗ്ലൌവ് ബോക്സ്, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ, എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച് എന്നിവയും ഉണ്ട്.

ഗ്രാൻഡ് i10 നിയോസ് ലഭിക്കുന്നത് 1.2L കാപ്പാ VTVT പെട്രോൾ എൻജിനിലാണ് ഒപ്പം അതിന്റെ വിലനിലവാരം രൂ. 5.28 ലക്ഷം-7.92 ലക്ഷത്തിന് ഇടയിലാണ് (എക്സ്-ഷോറൂം ഡൽഹി).

5. നിസ്സാൻ മാഗ്നൈറ്റ്

നിസ്സാൻ മാഗ്നൈറ്റ്, അതിന്റെ സ്റ്റൈലിഷ് രൂപഭാവത്തിനും വ്യാപകമായ സവിശേഷകളുടെ പട്ടികയ്ക്കുമൊപ്പം, വാഗ്ദാനം ചെയ്യപ്പെടുന്ന ബജറ്റ് സൌഹൃദ SUVs ൽ ഒന്നാണ്. മാഗ്നൈറ്റ് രണ്ട് വ്യത്യസ്ത 1.0-ലിറ്റർ പെട്രോൾ പവർട്രെയ്ൻസിനൊപ്പം ലഭ്യമാണ്.

പരമാവധി 72 PS പവറും 96 Nm പീക്ക് ടോർക്കും ഉല്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് ആയ ഒരു യൂണിറ്റും 100 PS പവറും 160 Nm ടോർക്കും (CVT യ്ക്കൊപ്പം 152 Nm) ഉല്പാദിപ്പിക്കുന്ന ഒരു ടർബോചാർജ്ഡ് യൂണിറ്റും. രണ്ട് എൻജിനുകൾക്കും സ്റ്റാൻഡർഡ് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ആണ് ഉള്ളത്, എന്നാൽ ടർബോ പെട്രോൾ എൻജിന് ഓപ്ഷണൽ CVT ട്രാൻസ്മിഷനും സാധ്യമാണ്.

അത് എത്തുന്നത് നാല് വേരിയന്റുകളിലാണ്: XE, XL, XV, കൂടാതെ XV പ്രീമിയം. ആന്റി-റോൾ ബാർ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വെഹിക്കൾ ഡൈനമിക് കൺട്രോൾ പുറമേ പലതും പോലെയുള്ള വൈവിധ്യമുള്ള കാർ സവിശേഷതകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. മാഗ്നൈറ്റ് പെട്രോൾ വേരിയന്റ് എത്തുന്നത് 1L എൻജിനിലാണ് അതിന്റെ വില രൂ. 5.59 ലക്ഷത്തിനും രൂ. 9.74 ലക്ഷത്തിനും ഇടയിലാണ് (എക്സ്-ഷോറൂം ഡൽഹി).

CARS
Advertisment