Advertisment

കൗമാരക്കാർക്ക് നിരത്തുകളിൽ പറക്കാൻ ഇനി ലൈസൻസ് ആവശ്യമില്ല; ഒറ്റ ചാർജിൽ 110 കിലോമീറ്റർ; പുതിയ ഹോവർ ബൈക്കുകൾ പുറത്തിറക്കി കോറിറ്റ്

author-image
ടെക് ഡസ്ക്
Oct 13, 2021 05:51 IST
New Update

publive-image

Advertisment

മുംബൈ: കൗമാരക്കാർക്ക് നിരത്തുകളിൽ പായാൻ പുതിയ ഇലക്ട്രിക് ഹോവർ ബൈക്കുമായി കോറിറ്റ്. ഈ മാസം അവസാനത്തോടെ ബൈക്ക് ഇന്ത്യയിലെ നിരത്തുകളിൽ ഇറക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനത്താണ് ഹോവർ ആദ്യം നിരത്തിലിറങ്ങുക.

പിന്നീട് മുംബൈ, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളിൽ ബൈക്ക് പുറത്തിറക്കും. ഹോവർ സ്വന്തമാക്കാനായി ആഗ്രഹിക്കുന്നവർക്ക് ബൈക്ക് നേരത്തെ ബുക്ക് ചെയ്യാം. ഇതിനായി 1,100 രൂപയ്‌ക്ക് അഡ്വാൻസ് ബുക്കിംഗ് സംവിധാനം കോറിറ്റ് ഒരുക്കിയിട്ടുണ്ട്.

74,999 രൂപയാണ് വണ്ടിയുടെ പ്രാരംഭ വില. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 69,999 രൂപയ്‌ക്ക് ഹോവർ ലഭിക്കുന്നതാണ്. നവംബർ 25 മുതൽ വണ്ടിയുടെ വിതരണം ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 250 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള രണ്ട് സീറ്റർ ഇലക്ട്രിക് ബൈക്കാണിത്.

ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകൾ, ട്യൂബ്‌ലെസ് ടയറുകൾ, ഡ്യുവൽ ഷോക്ക് അബ്‌സോർബറുകൾ എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ചുവപ്പ്, മഞ്ഞ, പിങ്ക്, പർപ്പിൽ, നീല, കറുപ്പ്, എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കുന്നത്.

യുവകലമുറയ്‌ക്കായി പ്രത്യേകം രൂപ കല്പന ചെയ്ത വണ്ടിയാണിത്. 25 കിലോമീറ്ററാണ് ബൈക്കിന്റെ ഉയർന്ന വേഗത. ഒറ്റ ചാർജിൽ 110 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

#auto
Advertisment