ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെയും ആയുസ് 20 വർഷമാണ്. അതിനുശേഷം നിർബന്ധിത മരണമാണ് ഇവയെ കാത്തിരിക്കുന്നത്. 2021 ൽ ഇത്തരത്തിൽ ആയുസ് അവസാനിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. അതിനുള്ള പ്രധാന കാരണം ഫോർഡ് മോട്ടോഴ്സ് എന്ന അമേരിക്കൻ വാഹന കമ്പനിയുടെ ഇന്ത്യവിട്ടുള്ള മടങ്ങിപ്പോക്കാണ്.
ചില വാഹന നിര്‍മ്മാതാക്കള്‍ സമ്പൂര്‍ണമായി ഇന്ത്യ വിടുകയാണെങ്കില്‍ മറ്റുചിലര്‍ പുതിയ മോഡലുകള്‍ക്ക് പകരമായാണ് അരങ്ങൊഴിയുന്നത്. ഇതാ 2021ല്‍ ഇന്ത്യ വിടുന്ന അത്തരം 11 കാറുകളെ പരിചയപ്പെടാം.
1. ഫോർഡ് എൻഡവർ
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റം മികച്ച നാല് വാഹന മോഡലുകളെയാണ് ഒറ്റയടിക്ക് ഇന്ത്യക്കാര്‍ക്ക് അന്യമാക്കുന്നത്. ടൊയോട്ട ഫോർച്യൂണറിനെ വെല്ലുവിളിക്കുന്ന ഇന്ത്യയിലെ ഏക എസ്യുവിയായിരുന്നു ഫോര്‍ഡ് എൻഡവർ. രാജ്യത്തെ ആദ്യത്തെ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂനിറ്റ് ഉപയോഗിച്ച വാഹനവും എൻഡവർ ആയിരുന്നു. ഫോര്‍ഡ് എവറസ്റ്റിനെ അടിസ്ഥാനമാക്കിയാണ് എന്‍ഡവറിനെ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ മൂന്നാംതലമുറയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് ഇന്ത്യ അവതരിപ്പിച്ചത്. 2020 ഫെബ്രുവരിയില്‍ പുതിയ മോഡല്‍ ബിഎസ്6 ഫോര്‍ഡ് എന്‍ഡവറിനെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച വാഹനമെന്ന് പേരെടുത്തെങ്കിലും വിൽപ്പനയിൽ വിപ്ലവം സൃഷ്ടിക്കാനൊന്നും എൻഡവറിന് സാധിച്ചില്ല. ഫോര്‍ഡ് ഇന്ത്യക്കൊപ്പം എന്‍ഡവറും ഒടുവില്‍ ഇന്ത്യയില്‍ നിന്നും മറയുന്നു.
2 ഫോർഡ് ഇക്കോസ്പോർട്ട്
2013 ജൂണിലാണ് ഫോർഡ് ഇക്കോസ്പോർട്ട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കോംപാക്ട് എസ്‌യുവികളിൽ ഒന്നായിരുന്നു ഫോർഡ് ഇക്കോസ്‌പോർട്ട്. സബ് -4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. ഈ വിഭാഗത്തിലെ കാറുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാക്കിയതും ഫോർഡ് ഇക്കോസ്പോർട്ട് ആണ്. ഈ ജനപ്രിയ മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറാണ്. ശ്രേണിയില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ലുക്ക് ഈ സ്‌പെയര്‍ വീലിന്‍റെ സാന്നിധ്യം എക്കോസ്‍പോര്‍ട്ടിന് നല്‍കിയിരുന്നു. ഇന്ത്യയിൽ ഫോർഡ് ഏറ്റവും കൂടുതൽ വിറ്റഴിച്ച വാഹനമാണ് ഇക്കോസ്‌പോർട്ട്. ഈ മോഡലിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാനിരിക്കെയായിരുന്നു കമ്പനിയുടെ ഇന്ത്യ വിടല്‍ തീരുമാനം.
3 ഫോർഡ് ആസ്പയർ
ഫിഗോയുടെ സെഡാൻ പതിപ്പായിരുന്നു ആസ്പയർ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ആസ്പയറും വാഗ്ദാനം ചെയ്തിരുന്നു. സോളിഡ് ബിൽഡ് ക്വാളിറ്റിയും വിലക്കുറവുമായിരുന്നു ആസ്പയറിനെ ആകർഷകമാക്കിയിരുന്നത്. മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായി ഓറ തുടങ്ങിയവരായിരുന്നു ആസ്‍പയറിന്‍റെ എതിരാളികള്‍.
4 ഫോർഡ് ഫിഗോ
ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഫിഗോയും ഇനിമുതല്‍ ഇന്ത്യയ്ക്ക് അപ്രാപ്യമാകും. ഫോർഡിന്റെ ഹോട്ട് സെല്ലിങ് ഹാച്ച്ബാക്കായിരുന്നു ഫിഗോ. പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ലഭ്യമായ ഫോർഡ് ഫിഗോ മികച്ച ഡ്രൈവബിലിറ്റിയുള്ള കാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഫിഗോയുടെ ബിഎസ്6 പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോ മികച്ച പ്രകടനം കാഴ്‍ചവച്ചിരുന്നു. ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയ്ക്കുമില്ലെന്ന് തെളിയിച്ചത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്. നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്. ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തിയിരുന്നു.
5 ഫോര്‍ഡ് ഫ്രീസ്റ്റൈല്‍
ഫിഗോക്ക് ഫ്രീസ്റ്റൈൽ എന്ന ക്രോസ്ഓവർ പതിപ്പും ഫോർഡ് നൽകിയിരുന്നു. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചന്‍ ഓപ്‍ഷനുകളായിരുന്നു വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എഞ്ചിന്‍ 95 bhp കരുത്തും 120 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 215 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷന്‍.
6 മഹീന്ദ്ര എക്സ്യുവി 500
വിൽപ്പനക്കുറവോ മറ്റ് മോശം പ്രകടനങ്ങളോ അല്ല മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വിയായ എക്സ്.യു.വി 50ന്‍റെ നിർബന്ധിത പിൻവാങ്ങലിനുകാരണം. എക്സ്‍യുവി 700 എന്ന കൂടുതൽ മെച്ചപ്പെട്ട മോഡൽ വന്നതോടെയാണ് 500 പിന്മാറുന്നത്. നിലവിൽ വാഹനം മഹീന്ദ്ര ഷോറൂമുകളിൽ ലഭ്യമാണെങ്കിലും, പതിയെ പിൻവലിക്കും. അതേസമയം, പിന്നീട് അഞ്ച് സീറ്റ് മാത്രമുള്ള എസ്യുവിയുടെ രൂപത്തില്‍ എക്സ്‍യുവി 500 വീണ്ടും നിരത്തുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എക്‌സ്‌യുവി 700നും 300നും ഇടയിലായിരിക്കും ഈ മോഡലിന്‍റെ സ്ഥാനം. ഹ്യുണ്ടായ് ക്രേറ്റ, ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, എംജി ഹെക്ടർ തുടങ്ങിയ പ്രീമിയം എസ്‌യുവികളായിരിക്കും എതിരാളികൾ.
7 ടൊയോട്ട യാരിസ്
ടൊയോട്ടയുടെ പ്രീമിയം സെഡാനായ യാരിസും ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞിരിക്കുന്നു. ഒട്ടും ജനപ്രിയമല്ലായിരുന്നു ടൊയോട്ട യാരിസ്.വിപണിയിൽ അവതരിപ്പിച്ച് വെറും മൂന്ന് വർഷത്തിനുള്ളിലാണ് യാരിസ്, ഇന്ത്യയിൽ നിന്നും മടങ്ങുന്നത്. ഏഷ്യന്‍ വിപണികളില്‍ കമ്പനി വില്‍ക്കുന്ന വിയോസിന്‍റെ ഇന്ത്യന്‍ നാമമാണ് യാരിസ് എന്നത്. 2018 ലാണ് ടൊയോട്ട, യാരിസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പുറത്തിറങ്ങിയ കാലം മുതൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു യാരിസ്. മികച്ച ഫീച്ചറുകളും നിർമാണ നിലവാരവുമായി എത്തിയ യാരിസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കുറഞ്ഞ പരിപാലനചെലവ്. വാഹനത്തിന്റെ ഡ്രൈവിങ് പ്രകടനം കൂടി മികച്ചതായതോടെ ഉപഭോക്താക്കൾ സംതൃപ്തരായിരുന്നെന്നും ടൊയോട്ട പറയുന്നു. എന്നാല്‍ മൂന്നുവർഷംകൊണ്ട് 19,784 യൂനിറ്റ് മാത്രമാണ് വിറ്റുപോയത്. യാരിസിന് പകരക്കാരനായി മാരുതി സിയാസിന്റെ റീ-ബാഡ്‍ജിംഗ് പതിപ്പ് വിപണിയില്‍ എത്തുമെന്ന് മുമ്പുതന്നെ വാര്‍ത്തകള്‍ വന്നിരുന്നു. യാരിസിന് പകരക്കാരനായി ബെല്‍റ്റ എന്ന സിയാസ് റീ ബാഡ്‍ജ് പതിപ്പിന്‍റെ പണിപ്പുരയിലാണ് ടൊയോട്ട.
8 ഹോണ്ട സിവിക്
ജപ്പാനിലും യൂറോപ്പിലുമെല്ലാം വലിയ വിജയം നേടിയ വാഹന മോഡലാണ് ഹോണ്ട സിവിക്. ആദ്യ വരവിൽ ഇന്ത്യക്കാരുടെ മനസുകവര്‍ന്ന് ഈ വാഹനത്തിന്‍റെ പത്താം തലമുറ 2019ല്‍ ഇന്ത്യയില്‍ എത്തി. എന്നാല്‍ ടൊയോട്ട കൊറോളയും സ്കോഡ ഒക്ടാവിയയും ഹ്യൂണ്ടായ് എലാൻഡ്രയുമെല്ലാം അരങ്ങുവാഴുന്ന പ്രീമിയം സെഡാൻ വിഭാഗത്തിൽ ക്ലച്ചുപിടിക്കാന്‍ ഈ സിവിക്കിന് സാധിച്ചില്ല. കോവിഡ് തരംഗത്തിലും കുടുങ്ങിയതോടെ ഗ്രേറ്റർ നോയിഡ പ്ലാന്റിൽ സിവികുകളുടെ നിർമ്മാണം നിർത്താനും വിൽപ്പന രാജ്യത്ത് അവസാനിപ്പിക്കാനും ഹോണ്ട തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
9 ഹോണ്ട സിആർവി
മോണോകോക്ക് ഷാസിയിൽ മികച്ച യാത്രാസുഖവുമായി ഹോണ്ട അവതരിപ്പിച്ച വാഹനമായിരുന്നു സി.ആർ.വി. എസ്.യു.വി എന്നതിനേക്കാൾ ക്രോസ് ഓവർ എന്നാണ് സി.ആർ.വിയെ വിളിക്കേണ്ടത്. വിൽപ്പനക്കുറവ് തന്നെയാണ് ഈ മികച്ച വാഹനത്തിനും തിരിച്ചടിയായത്. യൂറോപ്യൻ ഫിറ്റും ഫിനിഷുമെല്ലാം ഉണ്ടായിട്ടും ഇന്ധനക്ഷമതയില്ലായ്മയും സർവ്വീസ് പരാധീനതകളും വിലക്കൂടുതലും സി.ആർ.വിക്ക് തിരിച്ചടിയായി. ഇതോടെ ഈ വാഹനത്തിന്‍റെ വിൽപ്പന ഇന്ത്യയിൽ ഹോണ്ട നിർത്തലാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
10 മഹീന്ദ്ര ആള്‍ട്ടുറാസ് ജി4
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4യുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിൽപ്പന ഇല്ലായ്മയാണ് ആള്‍ട്ടുറാസ് ജി4നും വിനയായത്. മഹീന്ദ്രയുടെ ദക്ഷിണ കൊറിയന്‍ പങ്കാളിയായ സാങ്‌യോങ്ങുമായുള്ള സഹകരണം കമ്പനി അവസാനിപ്പിച്ചതോടെ ഈ വാഹനവും വിപണിയില്‍ നിന്നും അപ്രത്യക്ഷമാകും. സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണിനെയാണ് അള്‍ട്ടുറാസ് എന്ന പേരില്‍ മഹീന്ദ്ര ഇന്ത്യയിൽ പുറത്തിറക്കിയത്. 2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്. 2018 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദർശിപ്പിച്ച വാഹനം 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വിദേശത്ത് നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്‍ത് മഹീന്ദ്രയുടെ ചകാന്‍ പ്ലാന്റില്‍ നിര്‍മിച്ചാണ് ആള്‍ട്ടുറാസ് ജി4 ഇന്ത്യയില്‍ എത്തുന്നത്. നിലവിൽ നിർമാണം പൂർത്തിയായ വാഹനങ്ങൾ വിറ്റുകഴിഞ്ഞാൽ മഹീന്ദ്ര അള്‍ട്ടുറാസും ഓര്‍മ്മയാകും.
11 ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10ന്‍റെ നിര്‍മ്മാണം ഈ വർഷം ആദ്യം നിര്‍ത്തലാക്കിയിരുന്നു. ഹ്യുണ്ടായ് വാഹന നിരയിൽ നിന്ന് നിശബ്ദമായി നീക്കം ചെയ്ത മോഡലാണ് ഗ്രാൻഡ് ഐ10. ഹാച്ച്ബാക്കുകളുടെ വിഭാഗത്തിൽ മാരുതിയോട് ഏറ്റുമുട്ടാൻ ഹ്യുണ്ടായിയെ സഹായിച്ച മോഡലുകളിൽ ഒന്നായിരുന്നു ഇത്. ജനുവരിയിൽ, ഗ്രാൻഡ് ഐ 10 നിയോസ് വരികയും ഗ്രാൻഡ് ഐ 10 പിന്നിലേക്ക് മാറ്റപ്പെട്ടു. 81 bhp കരുത്തും 114 Nm ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലായിരുന്നു ഗിയര്‍ബോക്സ്. 64 bhp കരുത്തും, 98 Nm ടോർക്കും ആണ് സിഎന്‍ജി കരുത്തില്‍ എത്തുന്ന ഗ്രാന്‍ഡ് i10 ഉത്പാദിപ്പിച്ചിരുന്നത്.
മർത്തോമ്മാ സഭ ലഹരി മോചന സമിതി കോട്ടയം – കൊച്ചി ഭദ്രാസന പരിശീലനക്കളരി കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാ വക്താവ് അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. റവ എബ്രഹാം മാത്യു, റവ. അജു എബ്രഹാം, റവ ഡോ സാബു ഫിലിപ്പ്, റവ. കെ പി സാബു, തോമസ് പി വർഗീസ്, അലക്സ് പി. ജോർജ്, കുരുവിള മാത്യൂസ് എന്നിവർ വേദിയില്‍ കൊച്ചി: മദ്യം റവന്യു വരുമാനം കൂട്ടുമെന്ന് പറയുന്നവർ മദ്യം വരുത്തുന്ന നഷ്ടത്തിന്റെ കണക്കെടുക്കാൻ ഒരു […]
ഡല്‍ഹി: ലഡാക്കിലെ അപകടത്തിൽ മരിച്ച എഴ് സൈനികരുടെ മൃതദേഹങ്ങൾ ദില്ലിയിലെ സൈനിക ആശുപത്രിയിലേക്ക് എത്തിച്ചു. ഇന്ന് പുലർച്ചയോടെയാണ് ലഡാക്കിലെ അപകടത്തിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജൽ ഉൾപ്പടെയുള്ളവരുടെ മൃതദേഹം ദില്ലിയിലെ പാലം എയർബേസിൽ എത്തിച്ചത്. മൃതദേഹങ്ങൾ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം ജന്മനാടുകളിലേക്ക് കൊണ്ടുപോകും. മുഹമ്മദ് ഷൈജലിന്റെ ഭൗതിക ശരീരം രാത്രിയോടെ കോഴിക്കോട് എത്തിക്കുമെന്നാണ് വിവരം. ഇതിനിടെ അപകടത്തെ കുറിച്ച് സൈന്യം അന്വേഷണം തുടങ്ങി. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്നും സൈന്യം പരിശോധിക്കുന്നുണ്ട്. […]
വിവാഹശേഷം വണ്ണം കൂടിയെന്ന് പരാതി പറയുന്നവരും അതിനെ പോസിറ്റീവായെടുക്കുന്നവരും നമുക്കിടയിലുണ്ട്. കല്യാണത്തിന് ശേഷം വണ്ണം കൂടുന്നതിനുള്ള കാരണങ്ങളെപ്പറ്റി പലർക്കും തെറ്റിധാരണകളുണ്ട്. വിവാഹശേഷം സെക്സ് പോലുള്ള കാരണങ്ങളാൽ തടി കൂടുമെന്ന ധാരണ വെച്ചുപുലർത്തുന്നവരാണ് അധികവും. ഇത് വെറും മിഥ്യാധാരണകളാണ്. ഭൂരിഭാഗം പോർക്കും മാനസികമായി സന്തോഷം നൽകുന്ന ഒന്നാണ് വിവാഹം. ഇതുമൂലം ശരീരം സന്തോഷം നൽകുന്ന ഹോർമോണുകൾ കൂടുതൽ ഉൽപ്പാദിപ്പിക്കും. ഈ ഹോർമോണുകൾ മൂലം കരൾ കൂടുതൽ കാർബോഹൈഡ്രേറ്റുകൾ വലിച്ചെടുക്കും. ഇത് കൂടുതൽ കൊഴുപ്പ് ഉൽപ്പാദിപ്പിയ്ക്കാൻ കാരണമാവുകയും ശരീരം വണ്ണം […]
തിരുവനന്തപുരം: ബാർട്ടൺ ഹില്ലില്‍ ഓട്ടോ ഡ്രൈവർ അനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. ജീവൻ എന്ന വിഷ്ണു, മനോജ് എന്നീ പ്രതികൾക്കാണ് ശിക്ഷ. ഒന്നാം പ്രതി ജീവൻ 15 കൊല്ലത്തേക്ക് പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹൻ അല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. കൊല്ലപ്പെട്ട അനിൽ കുമാറിന്റെ ഭാര്യക്ക് നഷ്ടപരിഹാരം നൽകുവാൻ കോടതി സർക്കാരിന് നിർദേശം നൽകി.
യൗവ്വനം കാത്തുസൂക്ഷിക്കാന്‍ പലരും പല രീതികള്‍ ശ്രമിക്കാറുമുണ്ട്. ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും വാര്‍ധക്യത്തിന്റെ കടന്നുകയറ്റം ഒരുപരിധി വരെ തടയാനാകും. യൗവ്വനം എളുപ്പത്തില്‍ കാത്തുസൂക്ഷിക്കാന്‍ പറ്റിയ 10 വഴികള്‍ ഏതെല്ലാമാണെന്ന് നോക്കാം. 1. ജീവിതത്തില്‍ അടുക്കും ചിട്ടയും അകാലവാര്‍ധക്യം അകറ്റിനിര്‍ത്താന്‍ ചിട്ടയായ ജീവിതം തന്നെയാണ് വേണ്ടത്. ദിനചര്യകളില്‍ കൃത്യത വേണം. ദിനചര്യയുടെ തുടക്കം തന്നെ ബ്രഹ്മമുഹൂര്‍ത്തത്തിലായിരിക്കണം. സൂര്യന് ഉദിക്കുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്ബേ ഉണരണം. ഈ സമയത്ത് ഉണരുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രകൃതിയില്‍ ഊര്‍ജം അറിയാതെ […]
തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശി മീനയെയാണ് മ്യുസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. നടുറോഡില്‍ മകളുടെ മുന്നില്‍ വെച്ച് യുവതിയെ മര്‍ദിച്ച കേസില്‍ മ്യുസിയം പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ശാസ്തമംഗലം സ്വദേശി മീനയെയാണ് അറസ്റ്റ് ചെയ്തത്. ഐ.പി.സി. 321, 323, 324 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് […]
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുരസ്കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെടലുണ്ടായി എന്ന ആരോപണം സജി ചെറിയാൻ തള്ളി. സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്ന് മന്ത്രി പറഞ്ഞു. […]
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ് വഴിയെത്തിയ ടാൻസാനിയൻ പൗരനിൽ നിന്ന് ഇരുപത് കോടിയുടെ മയക്കുമരുന്ന് പിടികൂടി. ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ് മയക്കുമരുന്നുമായി ഡി.ആര്.ഐയുടെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ നേരിട്ടെത്തി പരിശോധന നടത്തിയാണ് മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ പിടികൂടിയത്. ട്രോളി ബാഗിന്റെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ചാണ് മുഹമ്മദ് അലി 2884 ഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം (Goonda Attack). തിരുവനന്തപുരം ധനുവച്ചപുരത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസ് അടിച്ച് തകർത്തു. ധനുവച്ചപുരം സ്വദേശി ശരത്തിന്റെ ആംബുലൻസാണ് രാത്രി തകർത്തത്. വാളുകൊണ്ട് വെട്ടി കീറിയ നിലയിലാണ്. തുടർച്ചയായി ഗുണ്ടാ ആക്രമണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.